പ്രണയത്തിൽ കുടുക്കി ഹിന്ദു യുവാവിനെ മതംപരിവർത്തനം നടത്തിയെന്ന് പരാതി. ബീഹാറിലാണ് ശ്രാവൺകുമാർ എന്ന യുവാവിനെ മതംമാറ്റി മൗലാനയാക്കിയത്. യുവാവിന്റെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഗോപാൽ ഗഞ്ച് ജില്ലയിലെ താമസക്കാരായ യുവാവിന്റെ കുടുംബമാണ് പരാതിയുമായെത്തിയത്.
റോജി ഖാട്ടൂൻ എന്ന യുവതി പ്രണയത്തിൽ കുടുക്കി മകനെ കടത്തിക്കൊണ്ടുപോയി നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നും വിവാഹം കഴിപ്പിച്ചെന്നും യുവാവിന്റെ അമ്മ പറഞ്ഞു. ഏഴുമാസമായി മകനെ കാണാനില്ലായിരുന്നു. മകനെ യുവതിയുടെ കുടുംബം നിർബന്ധിച്ച് മദ്രസയിൽ അയയ്‌ക്കുന്നുവെന്നും അമ്മ പറയുന്നു. അവനെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണമെന്നും അവർ പരാതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണം പുരോഗമിക്കുന്നതായും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഹർപൂരിൽ നിന്ന് ശ്രാവൺ കുമാറിന്റെ പിതാവ് മൗർവ്വയിൽ സ്ഥിരതാമസമാക്കിയിട്ട് 9വർഷമേ ആയിട്ടുള്ളു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കുമായിട്ടായിരുന്നു താമസംമാറിയത്. മൂന്ന് മക്കളിൽ മൂത്ത മകനാണ് ശ്രാവൺകുമാർ. മൗർവ്വയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്നു യുവാവ്. രണ്ടുവർഷം മുൻപാണ് യുവതിയെ കണ്ടുമുട്ടിയതെ
Comments