ന്യൂഡൽഹി: “ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിലെ നാഴികക്കല്ലായ നേട്ടം”. സേവനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5G സേവനം ആരംഭിക്കാൻ കഴിഞ്ഞതിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ 5ജി സേവനത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ ഇന്ത്യ മുന്നേറുന്നതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ കോണുകളിലും അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കുന്നതിനും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും പുരോഗതി കെെവരിക്കാനുമുള്ള സർക്കാരിന്റെ ചുമതലയാണ് അതിവേഗ 5G സേവനം അടിവരയിടുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവിന്റെ ട്വിറ്റർ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.
India surges ahead in digital connectivity! The successful installation of over 3 lakh 5G sites across several districts signifies a landmark achievement in our technological journey. This rapid 5G rollout underscores our commitment to bring cutting-edge technology to every… https://t.co/XYCMofr3Vr
— Narendra Modi (@narendramodi) August 2, 2023
”ഡിജിറ്റൽ കണക്ടിവിറ്റിയിൽ ഇന്ത്യ കുതിച്ചുയരുന്നു! മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ സാങ്കേതിക യാത്രയിലെ ഒരു നാഴികക്കല്ലായ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതിനും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും പുരോഗതി കെെവരിക്കുന്നതിനുമുള്ള ഞങ്ങളുടെ ചുമതലയാണ് ഈ അതിവേഗ 5G സേവനം അടിവരയിടുന്നത്.” പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
സേവനങ്ങൾ ആരംഭിച്ച് 10 മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അത് തുടരുകയാണെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. രാജ്യത്തെ 714 ജില്ലകളിലാണ് ഇപ്പോൾ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2022 ഒക്ടോബർ ഒന്നിന് സേവനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. റിയലൻസ് ജിയോയും ഭാരതി എയർടെല്ലുമാണ് രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സേവനം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷം 5ജി സൈറ്റുകളും എട്ട് മാസത്തിനുള്ളിൽ രണ്ട് ലക്ഷം സ്ഥലങ്ങളിലാണ് 5ജി ഒരുക്കിയത്.
തടസ്സമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റ നിരക്ക്, മികച്ച ആശയവിനിമയ സംവിധാനങ്ങൾ , ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാൻ, വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാൻ ഇതെല്ലാം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള 5G സേവനം ഈ വർഷം ആദ്യം പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് 5ജി ഉദ്ഘാടനം നിർവ്വഹിച്ചത്.
Comments