"ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിലെ നാഴികക്കല്ല്": ആരംഭിച്ച് 10 മാസത്തിനുള്ളിൽ 714 ജില്ലകളിലായി 3 ലക്ഷം 5G മൊബൈൽ സൈറ്റുകൾ; രാജ്യത്തെ ഏറ്റവും വേഗമേറിയ 5G റോൾ ഔട്ട് സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിലെ നാഴികക്കല്ല്”: ആരംഭിച്ച് 10 മാസത്തിനുള്ളിൽ 714 ജില്ലകളിലായി 3 ലക്ഷം 5G മൊബൈൽ സൈറ്റുകൾ; രാജ്യത്തെ ഏറ്റവും വേഗമേറിയ 5G റോൾ ഔട്ട് സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 01:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: “ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിലെ നാഴികക്കല്ലായ നേട്ടം”. സേവനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5G സേവനം ആരംഭിക്കാൻ കഴിഞ്ഞതിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ 5ജി സേവനത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ ഇന്ത്യ മുന്നേറുന്നതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ കോണുകളിലും അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കുന്നതിനും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും പുരോഗതി കെെവരിക്കാനുമുള്ള സർക്കാരിന്റെ ചുമതലയാണ് അതിവേഗ 5G സേവനം അടിവരയിടുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവിന്റെ ട്വിറ്റർ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.

India surges ahead in digital connectivity! The successful installation of over 3 lakh 5G sites across several districts signifies a landmark achievement in our technological journey. This rapid 5G rollout underscores our commitment to bring cutting-edge technology to every… https://t.co/XYCMofr3Vr

— Narendra Modi (@narendramodi) August 2, 2023

”ഡിജിറ്റൽ കണക്ടിവിറ്റിയിൽ ഇന്ത്യ കുതിച്ചുയരുന്നു! മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ സാങ്കേതിക യാത്രയിലെ ഒരു നാഴികക്കല്ലായ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതിനും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനും പുരോഗതി കെെവരിക്കുന്നതിനുമുള്ള ഞങ്ങളുടെ ചുമതലയാണ് ഈ അതിവേ​ഗ 5G സേവനം അടിവരയിടുന്നത്.” പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

സേവനങ്ങൾ ആരംഭിച്ച് 10 മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അത് തുടരുകയാണെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. രാജ്യത്തെ 714 ജില്ലകളിലാണ് ഇപ്പോൾ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2022 ഒക്‌ടോബർ ഒന്നിന് സേവനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. റിയലൻസ് ജിയോയും ഭാരതി എയർടെല്ലുമാണ് രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സേവനം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷം 5ജി സൈറ്റുകളും എട്ട് മാസത്തിനുള്ളിൽ രണ്ട് ലക്ഷം സ്ഥലങ്ങളിലാണ് 5ജി ഒരുക്കിയത്.

തടസ്സമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റ നിരക്ക്, മികച്ച ആശയവിനിമയ സംവിധാനങ്ങൾ , ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാൻ, വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാൻ ഇതെല്ലാം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള 5G സേവനം ഈ വർഷം ആദ്യം പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് 5ജി ഉദ്ഘാടനം നിർവ്വഹിച്ചത്.

Tags: Narendra Modi5Gpm modimodi
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies