അമേരിക്കയിലെ ഗ്രോസറി ഷോപ്പിൽ കയറിയ കള്ളനെ പഞ്ഞിക്കിട്ട് ഇന്ത്യക്കാരൻ. ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറി മുഖംമൂടി ധാരിയെയാണ് ഇന്ത്യക്കാരനായ ഒരാൾ അടിച്ച് പടമാക്കി നിലത്തിട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വലിയൊരു ബാസ്‌കറ്റുമായെത്തി മുഖംമൂടിക്കാരൻ കടയിലെ സാധനങ്ങൾ ഉടമയെ ഭീഷണിപ്പെടുത്തി ശേഖരിക്കുകയായിരുന്നു.
കള്ളന്റെ പോക്കറ്റിൽ ചെറിയൊരു ആയുധവുമുണ്ടായിരുന്നു. ഷോപ്പിൽ ആളുണ്ടായിരുന്നങ്കിലും ഇയാളെ തടയാൻ ആരും ശ്രമിച്ചിരുന്നില്ല. പൊടുന്നനെയാണ് ഒരാൾ എത്തി മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നത്. പിന്നാലെ സമയം പാഴാക്കാതെ വടിയുമായെത്തിയ സിഖുക്കാരൻ ഇയാള തലങ്ങുംവിലങ്ങും മർദ്ദിച്ചു. അടിയേറ്റ് നിലത്തു വീണ കള്ളൻ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പെന്നും ഉടമയും സഹായിയും ചേർന്നാണ് മോഷ്ടാവിനെ കൈകാര്യം ചെയ്തതെന്നുമാണ് സോഷ്യൽ മീഡിയയിലെ വാദം. എന്നാൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.
Guy is robbing the store in the US, as usual the store guys are helpless, but then Indians arrive at the picture. 🤣pic.twitter.com/4YAUFugV7K
— Gabbar (@GabbbarSingh) August 2, 2023
“>
Comments