കോഴിക്കോട്: പേരാമ്പ്രയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കൈതയ്ക്കൽ ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാറായിരുന്നു നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചത്.
ഓട്ടോ ഡ്രൈവറടക്കം യാത്രക്കാരായ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 2:45-ഓടെയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ പൂർണമായും തകരുകയും കാറിന്റെ മുൻ ഭാഗത്തിന് കേടുപാടുകളും സംഭവിച്ചു.
Comments