മലപ്പുറത്ത് നാലര വയസുകാരി പീഡനത്തിനിരയായി; പ്രതി പിടിയിൽ

Published by
Janam Web Desk

മലപ്പുറം: തിരൂരങ്ങാടിയിൽ വിവിധഭാഷ തൊഴിലാളിയുടെ മകളായ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. മലപ്പുറം തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വെെകിട്ടോടെയായിരുന്നു സംഭവം.

വിവിധഭാഷ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് സംഭവത്തിൽ പിടിയിലായത്. ഇയാൾ കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.

കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് സംഭവം പോലീസിൽ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.   പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

 

 

Share
Leave a Comment