ചെന്നൈ; ചൈനയുടെ പ്രതിരോധ കോട്ട തച്ചുതകര്‍ത്ത് ഇന്ത്യ ഗോള്‍വര്‍ഷം നടത്തിയതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ഗംഭീര തുടക്കം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ചില അവസരങ്ങള്‍ പാഴാക്കില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഗോള്‍ നേട്ടം പത്താകുമായിരുന്നു. നായകന്‍ മന്‍പ്രീത് സിംഗാണ് കളിയിലെ താരം ചൈന ഗോള്‍ പോസ്റ്റിലേക്ക് 25 ഷോട്ടുകളാണ് ഇന്ത്യ ഉതിര്‍ത്തത് ഇതില്‍ പലതും തലനാരിഴയ്‌ക്ക് ഗോളാകാതെ പോവുകയായിരുന്നു.
മത്സരത്തില്‍ ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോള്‍ ലീഡ് നേടിയ ഇന്ത്യ ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി. തുടരെ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിച്ച നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചത്. ചൈനക്കെതിരെയുള്ള ആറു ഗോളുകളും ഇന്ത്യ പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ലക്ഷ്യത്തിലെത്തിച്ചത്. മന്‍പ്രീത് സിംഗും വരുണ്‍ കുമാറും ഇരട്ട ഗോളുകള്‍ നേടി.
സുഖ്ജീത് സിംഗ്, ആകാശ് ദീപ് സിംഗ്,മാന്‍ ദീപ് സിംഗ് എന്നിവര്‍ ഓരോ തവണ ലക്ഷ്യം കണ്ടു. ആകാശ് ദീപ് സിംഗിന്റേതായിരുന്നു ഇന്ത്യ നേടി ഒരേയൊരു ഫീള്‍ഡ് ഗോള്‍. വെന്‍ ഹ്യുയി, ജിഷെങ് ഗാവോ എന്നിവരായിരുന്നു ചൈനയുടെ സ്‌കോറര്‍.ഫിനിഷിംഗിലെ ചില പാളിച്ചകളും ചൈനീസ് ഗോള്‍കീപ്പറുടെ മിന്നുന്ന സേവുകളും കൂടുതല്‍ ഗോള്‍ നേടുന്നതില്‍ ഇന്ത്യയെ തടഞ്ഞത്.
A astounding spectacle from start to finish! Witness the intense moments from our battle.🔥
.
.#Hockeylndia #IndiaKaGame #HACT2023 @CMO_Odisha @IndiaSports @IndiaSports @Media_SAI @CMOTamilnadu @FIH_Hockey @asia_hockey pic.twitter.com/khW3qyEoTR— Hockey India (@TheHockeyIndia) August 3, 2023
“>
Comments