മനുഷ്യ ശരീരത്തിൽ വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗങ്ങളിലൊന്നാണ് നഖങ്ങൾ. നമ്മുടെ ദേഹത്തിന്റെ സൗന്ദര്യാത്മകത മാത്രമല്ല നഖങ്ങളിലൂടെ വെളിപ്പെടുന്നത്, അതിനോടൊപ്പം മനുഷ്യ ശരീരത്തിലേക്കുള്ള ഭൂപടം കൂടിയാണിവ. ബാഹ്യ മുറിവുകളിൽ നിന്നും വിരലുകളെ സംരക്ഷിക്കുക, സ്പർശനത്തിന് സഹായിക്കുക തുടങ്ങി നിരവധി ധർമങ്ങളാണ് നഖങ്ങൾ നിർവ്വഹിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു ശരീര ഭാഗങ്ങളെപ്പോലെ പ്രധാനപ്പെട്ട ഒന്നാണിവ. നഖങ്ങൾ നോക്കി ഒരാൾ ആരോഗ്യവാനാണോ അല്ലയോ തുടങ്ങി നിരവധി കാര്യങ്ങൾ നമുക്ക് മനസിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതെങ്ങനെയെന്ന് നോക്കാം..
പിങ്ക് നിറത്തിലുള്ള നഖങ്ങൾ
സാധാരണയായി പിങ്ക് നിറത്തിലുള്ള നഖങ്ങൾ ആരോഗ്യവാനായ ഒരാളുടെ ശരീരത്തെയാണ് സൂചിപ്പിക്കുന്നത്. നിറങ്ങളിലെ വ്യത്യാസങ്ങൾ വിറ്റാമിനുകളിലെ അപര്യപ്തതെയും ആരോഗ്യപ്രശ്‌നങ്ങളെയും മനസിലാക്കാൻ സഹായിക്കുന്നു.
നഖങ്ങളിലെ രൂപ വ്യത്യാസങ്ങൾ
എതിർ ദിശകളിലേക്ക് വളഞ്ഞിരിക്കുന്ന നഖങ്ങൾ അനീമിയയെ സൂചിപ്പിക്കുന്നു. അഗ്ര ഭാഗത്തുള്ള ചുളിവുകൾ ഹൃദയ സംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളെ കരുതിയിരിക്കാനുള്ള ഒരു മുന്നറിയിപ്പാണ് തരുന്നത്.
മഞ്ഞ നിറത്തിലുള്ള നഖങ്ങൾ
നിങ്ങളുടെ നഖങ്ങൾ മഞ്ഞ നിറത്തിലാണ് കാണപ്പെടുന്നതെങ്കിൽ നിരവധി രോഗങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. പ്രമേഹം, കുടൽ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ നിങ്ങളിൽ ഉണ്ടായേക്കാം. നഖങ്ങളിൽ കാണപ്പെടുന്ന മഞ്ഞക്കുത്തുകൾ ഫംഗസ് അണുബാധയായി കണക്കാം.
നഖങ്ങളിലെ പൊട്ടലുകൾ
പൊട്ടുന്ന നഖങ്ങൾ പല സ്ത്രീകളുടെയും സാധാരണ പരാതിയാണ്. ഈ അവസ്ഥയ്‌ക്ക് നിരവധി കാരണങ്ങളാണുള്ളത്. നഖങ്ങൾ വരണ്ടുണങ്ങുന്നത്് വിള്ളലുകൾക്ക് ഇടയാക്കുന്നു. തൈറോയ്ഡുള്ള ആളുകളിലും നഖങ്ങൾ പൊട്ടുന്നത് സാധാരണയാണ്. ഭക്ഷണത്തിലെ കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ അപര്യാപ്തയും നഖങ്ങൾ പൊട്ടുന്നതിന് കാരണമാവുന്നു.
















Comments