ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ബ്രാഹ്‌മീ ഘൃതം നൽകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗോവിന്ദൻ കേരളത്തിൽ നിൽക്കുമ്പോൾ ഗണപതി മിത്തെന്ന് പറയുകയും ഡൽഹിയിൽ എത്തുമ്പോൾ അത് മറക്കുകയും ചെയ്യുന്നു. ബ്രഹ്‌മി ഓർമ്മക്കുറവിനുളള നല്ല മരുന്നാണെന്നും അദ്ദേഹം പരിഹസിച്ചു.
ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ മാദ്ധ്യമങ്ങളോട് ഡൽഹിയിൽ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കിൽ ഭരണഘടനാ പദവിയിലിരിക്കാൻ യോഗ്യനല്ലാത്ത വർഗീയ വാദിയാണ് സ്പീക്കർ എ.എൻ ഷംസീറെന്ന് ജനം വിലയിരുത്തും.
ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാപ്പ് പറയാതെ സഭയിൽ എത്തിയാൽ സ്പീക്കറെ കോൺഗ്രസ് മാനിക്കുമോയെന്നും സഭ ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്നും വി.മുരളീധരൻ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ വിഷയത്തിൽ ബിജെപി കോടതികളെ മാനിക്കുന്നു. അതുപോലെ കോൺഗ്രസുകാരും കോടതിയെ മാനിക്കാൻ പഠിക്കണം. കോടതിവിധി എതിരാകുമ്പോൾ കോടതി ബൂർഷ്വാ കോടതിയും അല്ലാത്തപ്പോൾ നല്ല കോടതിയും ആകുന്നതെങ്ങനെന്നും വി മുരളീധരൻ ചോദിച്ചു.
















Comments