ഭയം! ചാനൽ ചർച്ചയ്‌ക്ക് ആളെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

Published by
Janam Web Desk

തിരുവനന്തപുരം: ചാനലുകളിലെ അന്തിചർച്ചയ്‌ക്ക് പാർട്ടി പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഗണപതി ഭഗവാൻ മിത്താണെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അത് മാറ്റിപ്പറയേണ്ടിവന്ന സാഹചര്യത്തിലാണ് പാർട്ടി പ്രതിനിധികളെ ചർച്ചയ്‌ക്ക് വിടേണ്ടെന്ന് സിപിഎം തീരുമാനിച്ചിരിക്കുന്നത്. വിഷയം ചർച്ചയാക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പാർട്ടി പാനലിസ്റ്റുകൾ പ്രതിരോധത്തിലായത് സിപിഎമ്മിന് വലിയ ക്ഷീണമായിട്ടുണ്ട്. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പലവട്ടം മാറ്റിയതും അണികൾക്കിടയിൽ അവ്യക്തതയ്‌ക്ക് കാരണമായിട്ടുണ്ട്. വിഷയം കൂടുതൽ ചർച്ചയായാൽ വരാനിരിക്കുന്ന ലോക്‌സഭ തിരെഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കുമെന്ന ഭയവും സിപിഎമ്മിനുണ്ട്. ഇതാണ് വിഷയം ചർച്ചയാക്കി നിർത്തേണ്ടെന്ന തീരുമാനത്തിൽ സിപിഎമ്മിനെ കൊണ്ടെത്തിച്ചിരിക്കുന്നത്.

വിഷയത്തിൽ അവസാനമായി പ്രതികരിച്ച ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വളരെ കരുതലോടെയാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. വിശ്വാസങ്ങളെ ഹനിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഓരോരുത്തർക്കും ഓരോ നിലപാടുണ്ടാകും അത് തിരുത്താൻ താൻ നിൽക്കുന്നില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

Share
Leave a Comment