കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ച സൈബർ കമ്മിയ്‌ക്ക് തക്ക മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. വർക്ക് ഔട്ട് ചെയ്തതിനു പിന്നാലെ താരം ഫേസ്ബുക്കിൽ പങ്ക് വച്ച ചിത്രത്തിന് താഴെയായിരുന്നു യുവാവിന്റെ കമന്റ് .
സുധീഷ് സോമരാജൻ എന്ന പേരിലെ അക്കൗണ്ടിൽ നിന്നായിരുന്നു പരിഹാസം . ‘ സമാജം സ്റ്റാർ ഉണ്ണി മിത്തൻ ‘ എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ചിത്രത്തിനു താഴെ സൈബർ കമ്മിയുടെ കമന്റ് . ഇതിന് തക്ക മറുപടിയാണ് ഉണ്ണി മുകുന്ദൻ നൽകിയത് .
ഉണ്ണി മുകുന്ദന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു . ഈ മറുപടി സൈബർ കമ്മി അർഹിക്കുന്നതാണെന്നാണ് പലരും കമന്റ് ചെയ്യുന്നത് .
Comments