ആദ്യം ആളുമാറി അഞ്ച് ലക്ഷം രൂപ സഹായധനം ; ഇപ്പോൾ പണം തിരിച്ചുപിടിക്കാൻ വയോധികയ്ക്കെതിരെ ആൾമാറാട്ടത്തിന് പരാതി നൽകുമെന്ന് റവന്യൂ ഉദ്യോ​ഗസ്ഥർ; വലഞ്ഞ് കുമ്പയും കുടുംബവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യം ആളുമാറി അഞ്ച് ലക്ഷം രൂപ സഹായധനം ; ഇപ്പോൾ പണം തിരിച്ചുപിടിക്കാൻ വയോധികയ്‌ക്കെതിരെ ആൾമാറാട്ടത്തിന് പരാതി നൽകുമെന്ന് റവന്യൂ ഉദ്യോ​ഗസ്ഥർ; വലഞ്ഞ് കുമ്പയും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 04:55 pm IST
Facebook
Twitter
WhatsAppTelegram

കാസർക്കോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം ആളുമാറി കൈപ്പറ്റിയ വയോധിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. കാസർകോട് പെരിയയിലാണ് സംഭവം. പെരിയ പുളിക്കാൽ മഠത്തിൽ കോളനിയിലെ കുമ്പയാണ് സർക്കാർ ജീവനക്കാരുടെ അശ്രദ്ധ മൂലം നിയമനടപടി നേരിടേണ്ടി വരുന്നത്. വയോധികയ്‌ക്കതിരെ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റത്തിന് പോലീസിൽ പരാതി നൽകുമെന്നാണ് റവന്യൂ അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.

പെരിയ മേപ്പാട്ടെ പരേനായ നാർക്കളന്റെ ഭാര്യ കുമ്പയ്‌ക്കാണ് യഥാർത്ഥത്തിൽ തുക റവന്യൂവകുപ്പ് നൽകേണിയിരുന്നത്. എന്നാൽ ഈ തുകയാണ് ആളുമാറി പുളിക്കൽ കോളനിയിലെ കുമ്പയ്‌ക്ക് കൊടുത്ത്. തുക വീടിന്റെ ലോൺ അടയ്‌ക്കാൻ ഉപയോഗിച്ചതിനാൽ തിരിച്ചടയ്‌ക്കാൻ കാശില്ലാത്ത അവസ്ഥയിലാണിപ്പോൾ വയോധിക.

തുക കൈമാറി കാലങ്ങൾ കഴിഞ്ഞ് യഥാർത്ഥ അവകാശികൾ സഹായധനമായി അനുവദിച്ച തുകയ്‌ക്കായി അധികൃതരെ സമീപിച്ചപ്പോൾ മാത്രമാണ് ഉദ്യോ​ഗസ്ഥർ അബദ്ധം മനസിലാകുന്നത്. തങ്ങൾക്ക് നൽകിയ ധനസഹായം എന്ന ധാരണയിൽ കൈപ്പറ്റിയ തുകയിൽ നിന്ന് മൂന്നര ലക്ഷം രൂപ ബാങ്കിലെ കടം വീട്ടാൻ കുമ്പയുടെ കുടുംബം ഇതിനോടകം തന്നെ ഉപയോഗിച്ചിരുന്നു. ബാങ്കിൽ ബാക്കിയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ അധികൃതർ തിരിച്ചുപിടിച്ചു. നിലവിൽ ബാക്കി തുക ഉടൻ സർക്കാരിലെക്ക് തിരിച്ചടയ്‌ക്കണമെന്നാണ് കുമ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ പണം തിരിച്ചടയ്‌ക്കാൻ നിവർത്തിയുമില്ലാതെ വലയുകയാണ് കുമ്പയുടെ കുടുംബം. തങ്ങൾക്ക് അവകാശമില്ലാത്ത തുകയാണെന്ന് അറിയാതെയാണ് പണം ഉപയോ​ഗിച്ചതെന്നാണ് കുമ്പ പറയുന്നത്. സർക്കാർ ഉദ്യോ​ഗസ്ഥരുടെ അനാസ്ഥമൂലം വയസ്സുകാലത്ത് നിയമനടപടി നേരിടേണ്ട ​ഗതികേടിലാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു,

Tags: old womanRevenue
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies