ഉപഭോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള നടപടിയുമായി വാട്ട്‌സ്ആപ്പ്. അക്കൗണ്ടിൽ ഈമെയിൽ മുഖേന വേരിഫിക്കേഷൻ നടത്താനാകുന്ന പുതിയ ഓപ്ഷനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ ഈ ഓപ്ഷൻ ഉപഭോക്താക്കളിൽ എത്തി തുടങ്ങും. ഇത്തരത്തിൽ മെയിലുമായി ബന്ധിപ്പിക്കുന്നതോടെ വ്യാജ പ്രൊഫൈലുകൾ നിയന്ത്രിക്കാനാകും എന്ന വിലയിരുത്തലിലാണ് കമ്പനി.
നിലവിൽ ഇമെയിൽ സ്ഥിരീകരണ ഫീച്ചർ ഓപ്ഷൻ എന്ന നിലയിൽ നിർത്താനാണ് വാട്ട്‌സ്ആപ്പിന്റെ നീക്കം. ഓപ്ഷൻ ഓൺ ആക്കിയാൽ മാത്രമാകും ഇതിൽ നിന്നുമുള്ള സുരക്ഷ ഉപഭോക്താവിന് ലഭിക്കുക. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിലവിൽ എൻഡ-ടുഎൻഡ് എൻക്രിപ്ഷൻ, ചാറ്റ് ലോക്ക്, സൈലൻ അൺനോൺ കോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.
ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഫോൺ നഷ്ടപ്പെടുകയാണെങ്കിലോ മോഷ്ടിക്കപ്പെടുകയാണെങ്കിലോ നിലവിലുള്ള നമ്പറിൽ ആക്‌സസ് നഷ്ടപ്പെട്ടാലോ ഇമെയിൽ ഐഡി ഉപയോഗിച്ച് വീണ്ടെടുക്കാനാകും. ഇമെയിൽ ഐഡി ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഇതിലൂടെ ഫോണിലൂടെ കോൺടാക്‌സ് നമ്പറുകളിലേക്ക് മുന്നറിയിപ്പ് നൽകാൻ കഴിയും.
Comments