പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദം; പരിഹാരമായി കണ്ടുപിടിച്ച ഗുളികയ്ക്ക് അംഗീകാരം നൽകി എഫ്ഡിഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദം; പരിഹാരമായി കണ്ടുപിടിച്ച ഗുളികയ്‌ക്ക് അംഗീകാരം നൽകി എഫ്ഡിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 11:27 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന വിഷാദം അകറ്റുന്നതിനായുള്ള ആദ്യ ഗുളികയ്‌ക്ക് അംഗീകാരം നൽകി അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. സുറനോലോൺ എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. 14 ദിവസത്തേയ്‌ക്ക് 50 ഗ്രാം വീതമാണ് ഗുളിക കഴിക്കേണ്ടത്. ഇതിനൊപ്പം തന്നെ കൊഴുപ്പുള്ള ഭക്ഷണപദാർത്ഥങ്ങളും കഴിക്കേണ്ടതുണ്ട്. ഗുളിക കഴിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വിഷാദം കുറഞ്ഞുതുടങ്ങുമെന്നാണ്് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.

പ്രസവത്തിന് ശേഷമുള്ള വിഷാദം വളരെയധികം ഗുരുതരമാണ്. ഇത് ജീവൻ വരെ അപകടത്തിലാക്കാൻ സാധിക്കുന്ന ഒരു അവസ്ഥയാണ്. ഈ സമയത്ത് സ്ത്രീകൾക്ക് സങ്കടം, കുറ്റബോധം, സ്വയം മതിപ്പില്ലായ്മ എന്നിങ്ങനെ നിരവധി തോന്നലുകൾ ഉണ്ടാകുന്നു. സ്വന്തം കുഞ്ഞിനെ വരെ ഉപദ്രവിക്കുന്ന സാഹചര്യങ്ങൾ വരെ ഉണ്ടാകാറുണ്ട്. എഫ്ഡിഎയുടെ സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആൻഡ് റിസർച്ചിലെ സൈക്യാട്രി വിഭാഗത്തിന്റെ ഡയറക്ടർ ടിഫാനി ആർ ഫാർച്ചിയോൺ ഈ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കി. വിഷാദം അനുഭവിക്കുന്ന സ്ത്രീകളിൽ ജീവന് ഭീഷണി വരുത്തുന്ന തരത്തിലുള്ള വികാരങ്ങളെ വരെയും നിയന്ത്രിക്കാൻ സാധിക്കുന്ന മരുന്നായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

പ്രസവശേഷം നാലാഴ്ചയ്‌ക്കുള്ളിൽ വിഷാദം അനുഭവിച്ച സ്ത്രീകളിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. രണ്ട് ഭാഗങ്ങളായാണ് ഇവർ പരീക്ഷണങ്ങളിൽ പങ്കാളിയായത്. ആദ്യ ഘട്ടത്തിൽ രോഗികൾക്ക് രണ്ടാഴ്ചത്തേക്ക് 50 ഗ്രാം വീതവും രണ്ടാം ഘട്ടത്തിൽ 40 ഗ്രാം വീതവും മരുന്ന് നൽകി. രണ്ട് പഠനങ്ങളിലെയും രോഗികളെ 14 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം നാല് ആഴ്ചയോളം വീണ്ടും നിരീക്ഷണ വിധേയമാക്കി. 15-ാം ദിവസം വിഷാദ ലക്ഷണങ്ങളിൽ മാറ്റം വരുന്നതായി കണ്ടെത്തുകയായിരുന്നു.

പ്രസവശേഷം സ്ത്രീകളിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒന്നാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ മുതൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.

Tags: DepressionmotherSUB
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies