റഷ്യ-യുക്രെൻ യുദ്ധം: സൗദിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയായി അജിത് ഡോവൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ-യുക്രെൻ യുദ്ധം: സൗദിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയായി അജിത് ഡോവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

ജിദ്ദ: റഷ്യ-യുക്രെൻ യുദ്ധം ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യയിൽ നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ അജിത് ഡോവലിനെ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ സുഹേൽ ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം എന്നിവർ ചേർന്ന് സ്വീകരിച്ചു.

യുക്രെയ്നിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കാനാണ് അജിത് ഡോവൽ ജിദ്ദയിലെത്തിയത്. അംബാസഡർ ഡോ. സുഹെൽ ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും ചേർന്ന് അദ്ദേഹത്തെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. റഷ്യ- യുക്രെൻ ചർച്ചകൾക്കായി സൗദി അറേബ്യ വിളിച്ചു ചേർത്ത യോഗത്തിനാണ് ജിദ്ദയിൽ തുടക്കമായത്. 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അജിത് ഡോവൽ പങ്കെടുക്കുന്നത്.

Shri Ajit Doval, NSA arrived in Jeddah to take part in National Security Advisors’ meeting on Ukraine. He was welcomed at Jeddah Airport by Ambassador Dr Suhel Khan and Consul General Mohd Shahid Alam.@MEAIndia @IndianDiplomacy pic.twitter.com/wmLQ10f17l

— India in Saudi Arabia (@IndianEmbRiyadh) August 5, 2023

“>

 

യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് ജിദ്ദയിലെ യോഗം. യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി മുന്നോട്ടുവച്ച സമാധാന പദ്ധതിയാണ് യോഗം ചർച്ച ചെയ്യുന്നത്. റഷ്യയെ ക്ഷണിക്കാത്ത ചർച്ചയിൽ യുക്രെൻ പ്രതിനിധിയായി പ്രസിഡന്റ് സെലെൻസ്‌കിയും പങ്കെടുക്കുന്നുണ്ട്. സമാധാന ചർച്ചകൾക്ക് വേദിയൊരുക്കിയതിന് സൗദിയോട് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി നന്ദി അറിയിച്ചു.

സൗദി അറേബ്യയിലെ ജിദ്ദയിൽ, സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്‌ട്രത്തലവന്മാരുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളുടെയും ഉപദേശകരുടെ യോഗം ആരംഭിക്കും. തെക്കൻ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കും, ഇത് ലോക നേതാക്കളുടെ സമാധാന ഉച്ചകോടിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെലെൻസ്‌കി ട്വിറ്ററിൽ കുറിച്ചു. ചർച്ചകൾ ബുദ്ധിമുട്ടേറിയതാവുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷെ ഞങ്ങൾക്ക് പിന്നിൽ സത്യമുണ്ട്. ജിദ്ദയിലെ യുക്രെയ്ൻ പ്രതിനിധി ആൻഡ്രി യെർമാർക്കും കൂട്ടിച്ചേർത്തു.

റഷ്യ-യുക്രെയ്ൻ യുദ്ധം ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ഇന്ത്യയ്‌ക്ക് കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.

Tags: Russiaajith dovalUKRINEJeddah
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies