ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയ്‌ക്കും പിതാവിനെപ്പോലെ ആരാധകർ ഏറെയാണ്. എം.എസ് ധോണിയുടെ മകളെന്നതിലുപരി കൈക്കുഞ്ഞായിരുന്ന കാലം മുതൽ സിവയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാണ്. ഏകദേശം രണ്ട് മില്യണിലധികം ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ താരപുത്രിയെ ഫോളോ ചെയ്യുന്നത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മത്സരങ്ങൾ ധോണിയുടെ കുടുംബം എത്താറുണ്ട്. ഐപിഎല്ലിനിടയിലെ സിവയുടെ കുസൃതികൾ ആരാധകർ ശ്രദ്ധിക്കാറുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ധോണി സജീവമല്ലെങ്കിലും ഭാര്യ സാക്ഷിയും സിവയുമെല്ലാം സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്‌ക്കിടെ പങ്കുവെക്കാറുള്ളവരാണ്.
വർഷങ്ങൾക്ക് മുമ്പാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ട് പാടി മലയാളികളുടെ ഹൃദയം സിവ കവർന്നെടുത്തത്. ധോണിയുടെ വീട്ടിലെ മലയാളിയായ ജോലിക്കാരികളിൽ ഒരാൾ പഠിപ്പിച്ച് കൊടുത്ത പാട്ടാണ് അന്ന് സിവ പാടിയത്. പാട്ട് പാടുന്നതിലും ഡാൻസ് ചെയ്യുന്നതിലുമെല്ലാം മിടുമിടുക്കിയാണ് സിവ. ധോണിക്കൊപ്പം റാഞ്ചിയിലെ ഫാം ഹൗസിൽ നായകൾക്കൊപ്പം കളിച്ച് നടക്കാനും സിവയ്‌ക്ക് വലിയ താൽപ്പര്യമാണ്.
ഏതായാലും ഇപ്പോൾ സിവ പഠിക്കുന്ന സ്‌കൂളും അവിടുത്തെ വാർഷികഫീസുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സിവ സ്‌കൂൾ യൂണിഫോമിൽ നിന്ന് കൂട്ടുകാർക്കൊപ്പം പാട്ട് പാടുന്നതിന്റെ ചിത്രങ്ങളും തരംഗമായിട്ടുണ്ട്. റാഞ്ചിയിലെ ടൗറിയൻ വേൾഡ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സിവ. റാഞ്ചി നഗരത്തിലെ ഏറ്റവും വലിയ സ്‌കൂളുകളിൽ ഒന്നാണിത്.
Ziva Singh Dhoni Participating Musical Theatre in Her School Today🎶🎶🎤😍💛 pic.twitter.com/fDPGgGa4Qe
— DHONI Trends™ (@TrendsDhoni) November 24, 2018
“>
ലോകോത്തര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്‌കൂളിലുണ്ട്. സിവയുടെ ഫീസ് പ്രതിവർഷം 2 ലക്ഷത്തി 95 ആയിരം രൂപയാണ്, അതായത് ഒരു മാസത്തെ ഫീസ് ഏകദേശം 25000 രൂപയാണ്. നിലവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സിവ. ഈ സ്‌കൂൾ ഒരു ബോർഡിംഗ് സ്‌കൂൾ ആണെങ്കിലും സിവ എല്ലാ ദിവസവും പോയ്വരികയാണ്. സ്‌കൂളിന്റെ നിലവാരവും പഠനത്തിന് പുറമെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് നൽകുന്ന പിന്തുണയുമാണ് ധോണി മകളെ ഈ സ്‌കൂളിൽ തന്നെ ചേർത്താൻ കാരണമായത്.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിലും ഐപിഎല്ലിൽ കിരീടം നേടിയത് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്‌സാണ്. 41ാം വയസ്സിലും താരം കളിക്കളത്തിൽ നിന്ന് പിൻമാറാൻ തയ്യാറായിട്ടില്ല. വരുന്ന ഐപിഎല്ലിലും ധോണി ചെന്നൈക്കൊപ്പം ഉണ്ടാവുമെന്നാണ് കരുതുന്നത്.
Comments