തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്ന് മുതൽ. ഇതനുസരിച്ചാകും അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കുന്നത്. രാവിലെ പത്ത് മുതൽ പ്രവേശനം നേടാനാകുന്ന വിധത്തിലാകും വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുക. ഇന്ന് രാവിലെ പത്ത് മുതൽ എട്ടിന് വൈകിട്ട് നാലുവരെയാണ് പ്രവേശനം ഉറപ്പിക്കേണ്ട സമയ പരിധി.
മൂന്നാം സ്പ്ലിമെന്ററി അലോട്ട്മെന്റിൽ 25,735 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതിൽ 12,487 സീറ്റുകളിലേക്ക് വിവിധ വിഷയങ്ങളിലേക്കായി അപേക്ഷകൾ ലഭിച്ചു. ഇതിൽ 11,849 അപേക്ഷകളാണ് പരിഗണിച്ചിട്ടുള്ളത്. മറ്റ് കാരണങ്ങളാൽ അർഹത ഇല്ലാതായ 638 അപേക്ഷകളാണ് പരിഗണിക്കാത്തത്.
തുടർ അലോട്ട്മെന്റുകളുടെ വിവരം ബുധനാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നിലവിൽ പ്രവേശനം നേടിയവർക്ക് മറ്റു ജില്ലകളിലേക്ക് മാറ്റത്തിനുള്ള അലോട്ട്മെന്റാകും അടുത്തത്. ഇതിന് ശേഷം നാലാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകും.
Comments