ടി20 ലോക കപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ പുതിയ ക്യാപ്റ്റനെ അവതരിപ്പിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയിലാണ് പുതിയ ക്യാപ്റ്റനെത്തുക. നിലവിലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സന് പരിക്കേറ്റതോടെയാണ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ പുതിയ നായകനായി പ്രഖ്യാപിച്ചത്.
പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. മൂന്ന് താരങ്ങള്‍ അരങ്ങേറ്റത്തിനായി ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ 12മത്തെ ക്യാപ്റ്റനാണ് 31കാരനായ മിച്ചല്‍ മാര്‍ഷ്. ആഷസ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതിന് പിന്നാലെയാണ് മാര്‍ഷിനെ തേടി ക്യാപ്റ്റന്‍സി ക്യാപ്പ് എത്തുന്നത്. ആഷസില്‍ 50 ശരാശരിയില്‍ ഒരു സെഞ്ച്വറി അടക്കം 250 റണ്‍സാണ് മാര്‍ഷ് സ്‌കോര്‍ ചെയ്തത്.
ഇടംകൈയ്യന്‍ പേസര്‍ ജോണ്‍സണ്‍, ആരോണ്‍ ഹാര്‍ഡി, മാത്യൂ ഷോര്‍ട്ട് എന്നിവരാണ് അരങ്ങേറാനായി ടി20 ടീമില്‍ ഇടംപിടിച്ചത്. ഹാര്‍ഡി ഓസ്ട്രേലിയയുടെ പ്രാഥമിക ലോകകപ്പ് ടീമിലും ഇടംപിടിച്ചിട്ടുണ്ട്.ഓഗസ്റ്റ് 30ന് ദര്‍ബനിലാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്.
ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ജേസണ്‍ ബെഹ്റന്‍ഡോഫ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാമ്പ
Comments