കരുത്തറിയ്‌ക്കാൻ മഹീന്ദ്രയുടെ ഇ-ഥാർ എത്തുന്നു. ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ നടക്കുന്ന പ്രദർശത്തിലാകും മഹീന്ദ്ര ഇലക്ട്രിക് വാഹന കൺസെപ്റ്റ് പ്രദർശനത്തിനെത്തുക. ഇത് സംബന്ധിച്ച ടീസർ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
A legend reborn, with an electric vision. Welcome to the future.
📌Cape Town, South Africa
🗓️15th August, 2023#Futurescape #GoGlobal pic.twitter.com/2ixVvmbOL9— Mahindra Automotive (@Mahindra_Auto) August 5, 2023
വരാനിരിക്കുന്ന ഏതാനം ഡിസൈൻ സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ടീസർ വീഡിയോ ഒരുക്കിയിട്ടുള്ളത്. എൽഇഡി ലൈറ്റുകൾ, ഥാർ. E എന്ന ബാഡ്ജിംഗ് എന്നിങ്ങനെയാണ് ടീസറിലുള്ളത്. സ്‌കോർപിയോ എൻ എസ്‌യുവി അടിസ്ഥാനമാക്കിയുള്ള ലൈഫ്‌സ്റ്റൈൽ പിക്ക്അപ്പും ഈ പ്രദർശനത്തിൽ കമ്പനി എത്തിക്കുന്നുണ്ട്. വാഹനത്തിന്റെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഥാറിന് സമാനമായി ഓഫ്‌റോഡ് ശേഷയുൾപ്പെടെ ഇലക്ട്രിക് ഥാറിലും ഉണ്ടാകും. ക്വാഡ് മോട്ടോർ സെറ്റപ്പിലാകും ഇലക്ട്രിക് വാഹനം ഒരുങ്ങുക.
മഹീന്ദ്രയുടെ റിസർച്ച് ആന്റ് ഡെവല്പ്‌മെന്റ് വിഭാഗം ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ച ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഥാറിന്റെ ഇലക്ട്രിക് പതിപ്പ്. ഭാരം കുറഞ്ഞ ബോഡിയായിരുക്കും ഇ-ഥാറിന്. ബാറ്ററിയുടെ ശേഷി, റേഞ്ച് തുടങ്ങിയവ പ്രദർശനത്തിൽ വെളുപ്പെടുത്തിയേക്കുമെന്നാണ് വിവരം. ആഗോള വാഹന പ്രേമികൾ പുത്തൻ വാഹനത്തിനെ കുറിച്ചറിയാനുള്ള കാത്തിരിപ്പിലാണ്.
Comments