പാലക്കാട്: ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുമെന്ന് അറിയിച്ച് കർഷകർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കരിദിനം ആചരിക്കാൻ തീരുമാനമായത്. ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കുമെന്ന് കർഷകർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ 30,000 കർഷകരാണ് രണ്ടാം വിള നെല്ലിന്റെ സംഭരണ തുക ലഭിക്കാനുള്ളത്. കർഷകരോട് സർക്കാർ കാണിക്കുന്ന സിസംഗതയിൽ കർഷക സംഘടനകൾ പ്രതിഷേധമറിയിച്ചു. എത്രയും പെട്ടെന്ന് കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില മുഴുവൻ കർഷകർക്കും ലഭ്യമാക്കുകയാണെങ്കിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുമെന്നും മറ്റ് ആഘോഷങ്ങളോട് സഹകരിക്കുമെന്നും സംയുക്ത പാടശേഖരസമിതി അറിയിച്ചിരുന്നു.
Comments