പ്രായം തന്റെ പാഷന് പിന്നാലെ പോകാൻ ഒരു അതിരല്ലെന്ന് തെളിയിക്കുകയാണ് ഒരു 82-കാരൻ. മുൻ സ്‌കോട്ട്‌ലാൻഡ് ക്രിക്കറ്റ് താരമായ അലക്‌സ് സ്റ്റീലാണ് ഈ പ്രായത്തിലും ക്രിക്കറ്റിനോടുള്ള സ്‌നേഹം തുടരുന്നത്.തന്റെ ജീവന്‍ ഏതു നിമിഷവും എടുക്കാവുന്ന അസുഖത്തെയും അദ്ദേഹം ഒരു പുഞ്ചിരിയോടെ മറികടക്കുന്നതാണ് ഏറ്റവും വലിയ കാര്യം.
അതിനദ്ദേഹം ഗ്യാലറയിൽ ഇരുന്ന് കൈയ്യടിക്കുകയല്ല ചെയ്തത്. ഗ്രൗണ്ടിലിറങ്ങി കളിക്കുകയായിരിന്നു. അതും ജിവൻ നിലനിർത്താനുള്ള ഓക്‌സിജൻ സിലിണ്ടറുമായി.
ക്ലബ് മത്സരത്തിലായിരുന്നു അലക്‌സിന്റെ പോരാട്ടം. വിക്കറ്റ് കീപ്പറായി താരം ഗ്രൗണ്ടിൽ പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.
2020ൽ അലക്സിന് ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് രോഗം കണ്ടെത്തി. അതിനുശേഷം അദ്ദേഹം ഓക്സിജൻ സിലിണ്ടറിന്റെ പിന്തുണയോടെയാണ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രോഗം കണ്ടെത്തിയതിന് പിന്നാലെ 3-4 വർഷത്തിനകം അലക്‌സ് മരിച്ചുപോകുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.
1967-ലാണ് അലക്‌സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സ്റ്റീൽ 621 റൺസ് നേടിയിട്ടുണ്ട്. രണ്ടു അർദ്ധ ശതകവും അടക്കമാണിത്.
View this post on Instagram
“>”>
View this post on Instagram
“>
















Comments