മിസോറാം തലസ്ഥാനത്ത് നിന്ന് മ്യാൻമർ അതിർത്തിയിലേക്ക് 223 കിലോമീറ്റർ റെയിൽപാത; നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞ് മിസോറാം ഗവർണർ; കുതിച്ച് പാഞ്ഞ് നോർത്ത് ഈസ്‌റ്റേൺ റെയിൽവേ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മിസോറാം തലസ്ഥാനത്ത് നിന്ന് മ്യാൻമർ അതിർത്തിയിലേക്ക് 223 കിലോമീറ്റർ റെയിൽപാത; നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞ് മിസോറാം ഗവർണർ; കുതിച്ച് പാഞ്ഞ് നോർത്ത് ഈസ്‌റ്റേൺ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

ഐസ്വാൾ: മിസോറാമിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നന്ദി പറഞ്ഞ് മിസോറാം ഗവർണർ ഹരി ബാബു കമ്പംപാട്ടി. മിസോറാമിന്റെ വികസനത്തിന് നാഴികല്ലായി മാറാൻ പോകുന്ന ബൃഹത് പദ്ധതിയായ ഐസ്വാൾ- ഹിബാച്ചു റെയിൽവേ പാത യാഥാർത്ഥ്യമാക്കാൻ കേന്ദ്രം നടത്തുന്ന ദ്രുതഗതിലുള്ള പ്രവർത്തനങ്ങൾക്കാണ് ഗവർണർ ഔദ്യോഗികമായി നന്ദി അറിയിച്ചത്. 223 കിലോമീറ്റർ വരുന്ന റെയിൽവേ പാത മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലെ സൈരാംഗ് മുതൽ മ്യാൻമർ അതിർത്തിക്കടുത്തുള്ള എച്ച്ബിചുവ വരെയാണ്. കഴിഞ്ഞ ദിവസമാണ് റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്‌ക്ക കേന്ദ്രം അന്തിമ അംഗീകാരം നൽകിയത്.

‘സൈരാംഗിൽ നിന്ന് (ഐസ്വാൾ) മിസോറാമിന്റെ തെക്കേ അറ്റത്തുള്ള മ്യാൻമർ അതിർത്തിയായ ഹ്ബിച്ചുവയിലേക്ക് 223 കിലോമീറ്റർ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ അംഗീകരിച്ചുകൊണ്ട് മിസോറാമിന്റെ വികസനത്തിന് മികച്ച തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൈക്കൊണ്ടത്. വളരെ ദൂരെയുള്ള രണ്ട് പ്രദേശങ്ങളെ റെയിൽവേ ലൈനിലൂടെ ബന്ധിപ്പിച്ചതിന് മിസോറാമിലെ ജനങ്ങൾ കേന്ദ്ര സർക്കാരിനോട് നന്ദിയുള്ളവരാണ്’. ഗവർണർ ട്വീറ്ററിൽ കുറിച്ചു.

Union Government under the leadership of Prime Minister Shri @narendramodi ji has taken yet another positive decision for the development of Mizoram by approving the final location survey of a 223 km rail line from Sairang (Aizawl) to (Hbichhuah) the Myanmar border in the… pic.twitter.com/clveKgnevm

— Dr. Hari Babu Kambhampati (@DrHariBabuK) August 7, 2023

 

നിർദ്ദിഷ്ട പുതിയ ബ്രോഡ്-ഗേജ് ലൈൻ ഇന്ത്യയും മ്യാൻമറും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനം പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. പുതിയ പദ്ധതിയിലൂടെ മ്യാൻമറിലെ സിറ്റ്വെ തുറമുഖം വഴി വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള ചെലവും സമയവും കുറയ്‌ക്കും. നിലവിൽ നോർത്ത് ഈസ്‌റ്റേൺ റെയിൽവേ നിരവധി പദ്ധതികളാണ് ഈ മേഖലയിൽ നടപ്പിലാക്കുന്നത്. ബൈരാബിക്കും സൈരാംഗിനും ഇടയിൽ നടപ്പിലാക്കുന്ന 51.38 കിലോമീറ്റർ ബ്രോഡ്-ഗേജ് റെയിൽവേ ലൈൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. കൂടാതെ മ്യാൻമർ അതിർത്തിയിൽ 111 കിലോമീറ്റർ ദൈർഘ്യമുള്ള ഇംഫാൽ-മോറെ റെയിൽവേ ലൈൻ കണക്റ്റിവിറ്റി പദ്ധതിയുടെ അവസാന ലൊക്കേഷൻ സർവേയും പൂർത്തിയായി.

Tags: Railwaymizorampm modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies