പ്രായമേറിയ അമ്മയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം മുഖത്ത് തിളച്ച വെള്ളമൊഴിച്ച മകനെ പിടികൂടി. തടികട്ട ഉപയോഗിച്ചാണ് അമ്മയെ ഇയാള്‍ മര്‍ദ്ദിച്ചത്. ഹെന്ഗെരബാരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അഭ്യസ്തവിദ്യനായ യുവാവിനെ പിടികൂടി.
നടക്കുന്ന ക്രൂരതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് വിവരം. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വയോധിക ചൂടുകാരണം നിലവിളിക്കുന്നത് കാണാം.
അമ്മയെ ക്രൂരമായി മര്‍ദ്ദിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ജില്ലാ പോലീസ് മേധാവി പറഞ്ഞു.ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.
Comments