വിൻഡീസെതിരായ മൂന്നാം ടി20 ഇന്ത്യ വിജയിച്ച് പരമ്പര സജീവമാക്കിയെങ്കിലും ക്യാപ്റ്റൻ പാണ്ഡ്യ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ജയിക്കാൻ അവസാനത്തെ 14 ബോളിൽ രണ്ടു റൺസ് മാത്രം വേണമെന്നിരിക്കെ ഹാർദിക് ഒരു കൂറ്റൻ സിക്സറിലൂടെ വിജയറൺ കുറിക്കുകയായിരുന്നു.
അതേസമയം ക്രീസിന്റെ മറുഭാഗത്തു തിലക് 49 റൺസുമായി നിൽക്കയായിരുന്നു താരത്തിന്റെ ഫിനിഷിംഗ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. പരമ്പരയിലെ തുടർച്ചയായ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് കരിയറിലെ മൂന്നാമത്തെ മാത്രം മത്സരം കളിച്ച താരത്തിനു നഷ്ടമായത്. ഇതേ വേദിയൽ നടന്ന കഴിഞ്ഞ മൽസരത്തിൽ തിലക് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ധോണിയെയും കോഹ്ലിയെയും കണ്ടു പഠിക്കാനാണ് ആരാധകർ പുത്തൻ ക്യാപ്റ്റനെ ഉപദേശിക്കുന്നത്.
അരങ്ങേറ്റ അന്താരാഷ്ട്ര പരമ്പര കളിക്കുന്ന യുവതാരത്തിനു ഫിഫ്റ്റി നേടാനുള്ള അവരസരമൊരുക്കി അയാളെ പ്രചോദിപ്പിക്കാനാണ് ഒരു ലീഡർ ശ്രമിക്കേണ്ടത്. ഹാർദിക് പാണ്ഡ്യ വളരെ മോശം. മാത്രമല്ല റൺറ്റേ് നിർണായകമായ ലോകകപ്പോ, മറ്റു ഏതെങ്കിലും ടൂർണമെന്റോ അല്ല ഇതെന്നും ആരാധകർ വിമർശിച്ചു. അദ്യം സഞ്ജു സാംസണിന്റെ പ്ലേയിംഗ് ഇലവനിലെ ബാറ്റിംഗ് പൊസിഷൻ കവർന്ന താരം ഇപ്പോൾ തിലകിന്റെ അർദ്ധ സെഞ്ച്വറിയും നിഷേധിച്ചു എന്നും ആരാധകർ ആഞ്ഞടിക്കുന്നു.
Comments