മാസപ്പടി കൈപ്പറ്റിയതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ്; 'സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റ്', സഭയിൽ എന്താണ് സംസാരിക്കേണ്ടതെന്ന് മാദ്ധ്യമങ്ങളല്ല തീരുമാനിക്കേണ്ടതെന്നും സതീശൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി കൈപ്പറ്റിയതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ്; ‘സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റ്’, സഭയിൽ എന്താണ് സംസാരിക്കേണ്ടതെന്ന് മാദ്ധ്യമങ്ങളല്ല തീരുമാനിക്കേണ്ടതെന്നും സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 12:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വ്യവസായിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്‌ട്രീയ പാർട്ടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്നും വ്യവസായികളുടെ അടുത്തുനിന്നും കച്ചവടക്കാരുടെ അടുത്തുനിന്നും സംഭാവന വാങ്ങുന്നത് സാധാരണയായി നടക്കുന്നതാണെന്നും സതീശൻ പറഞ്ഞു. എല്ലാ പാർട്ടികളും ഇത്തരത്തിൽ ഫണ്ട് സമാഹരിക്കാറുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഡയറിയിൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് വേറൊന്നും പറഞ്ഞിട്ടില്ല. നമ്മളാരും വീട്ടിലെ നാളികേരം ഇട്ടുണ്ടാക്കുന്ന കാശുകൊണ്ടല്ല രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. അന്ന് പാർട്ടി ചുമതലപ്പെടുത്തിയ രണ്ടുപേരാണ് സംഭാവന സ്വീകരിച്ചിട്ടുള്ളത്. പണം നൽകിയ വ്യവസായി അനധികൃത വ്യവസായം ചെയ്യുന്ന ആളല്ല. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും സംഭാവന വാങ്ങുന്നതിൽ തെറ്റില്ലെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രിയുടെ മകൾ ഒരു സേവനവും നൽകാതെയാണ് ഇത്രയും പണം കൈപ്പറ്റിയിരിക്കുന്നതെന്നാണ് ഇൻകം ടാക്‌സ് കണ്ടെത്തിയിരിക്കുന്നത്. അവരുടെ അക്കൗണ്ടിലേക്കും കമ്പനിയുടെ അക്കൗണ്ടിലേക്കും ഒരു കോടി 72 ലക്ഷം രൂപ കൈമാറി എന്നാണ് തെളിഞ്ഞിരിക്കുന്നത്. വീണയുടെ കമ്പനി ഒരു സർവീസും തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കെഎംആർഎൽ ഉദ്യോഗസ്ഥർ തന്നെ മൊഴി നൽകിയിട്ടുണ്ട്. ചട്ടപ്രകാരം റൂൾ 50 ൽ ഇത് അവതരിപ്പിക്കാൻ കഴിയില്ല. വിഷയം സഭയിൽ അവതരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ല. ഇന്ന് ആ വിഷയമാണ് അവതരിപ്പിച്ചിരുന്നെങ്കിൽ പ്രധാനപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കില്ലായിരുന്നു. അവസരം ലഭിക്കുമ്പോൾ വിഷയം ഉന്നയിക്കുമെന്നും സതീശൻ വാർത്താ സമ്മേളത്തിൽ വാദിച്ചു.

ഇന്നലെയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട രേഖ പുറത്തുവരുന്നത്. കെഎംആർഎൽ എംഡിയുടെ ഓഫീസിലും വീട്ടിലും 2019 ൽ ഇൻകം ടാക്‌സ് നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച ഡയറി പിടിച്ചെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മാസപ്പടി കൈപ്പറ്റിയതായി ഡയറിയിൽ വ്യക്തമാക്കിയിരുന്നു.

 

 

Tags: VD Satheesan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies