അകാരണമായി പെട്ടെന്ന് ദേഷ്യപ്പെടും, ആരോടും സംസാരിക്കാൻ തോന്നുന്നില്ല; ഇത്തരം ലക്ഷണമുണ്ടെങ്കിൽ മാനസികാരോഗ്യം മോശമാണ്; പ്രതിവിധികൾ ഇതാ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അകാരണമായി പെട്ടെന്ന് ദേഷ്യപ്പെടും, ആരോടും സംസാരിക്കാൻ തോന്നുന്നില്ല; ഇത്തരം ലക്ഷണമുണ്ടെങ്കിൽ മാനസികാരോഗ്യം മോശമാണ്; പ്രതിവിധികൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 02:23 pm IST
Facebook
Twitter
WhatsAppTelegram

ശാരീരിക ആരോ​ഗ്യം പോലെ ഏറ്റവും വിലപ്പെട്ട ഒന്നാണ് മാനസികാരോ​ഗ്യം. പലരും തങ്ങളുടെ മാനസികാരോ​ഗ്യം മോശമാകുന്നത് അറിയാറില്ല. പ്രായമായവരിലാണ് മാനസികാരോ​ഗ്യ പ്രശ്നങ്ങൾ കൂടുതലായും കാണുന്നത്. മുതിർന്ന പൗരന്മാരിൽ 20 ശതമാനം പേർക്കും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്. മാനസികാരോ​ഗ്യ നില ശരിയല്ലെങ്കിൽ നമുക്ക് തിരിച്ചറിയാൻ കഴിയില്ല.

സ്വാഭാവികമായി മാനസിക നില ശരിയല്ലാത്തവരിൽ കാണുന്നത് അകാരണമായി പെട്ടെന്ന് ദേഷ്യപ്പെടുക, അനാവശ്യമായി സംസാരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ്. മറ്റുള്ളവരിൽ നിന്നും മാറി നിൽക്കുക, ഒറ്റപ്പെട്ടിരിക്കാൻ ശ്രമിക്കുക എന്നതും മാനസിക നില തകർന്നതിന്റെ ലക്ഷണമാണ്. മാനസികാരോ​ഗ്യം കുറഞ്ഞ് തുടങ്ങിയാൽ, ആരുമായും സംസാരിക്കാനോ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവരുമായി പങ്കു വയ്‌ക്കാനോ മറ്റുള്ളവരുടെ പ്രശ്‌നങ്ങളും വാക്കുകളും കേള്‍ക്കാനും താല്പര്യം കുറയും. ദേഷ്യപ്പെടുക മാത്രമല്ല, കരയുകയും സങ്കടപ്പെടുകയുമെല്ലാം ചെയ്യും. സന്തോഷം എന്ന അവസ്ഥയുണ്ടാകില്ല, മറിച്ച് ഡിപ്രഷനാകും ഉണ്ടാകുക. മനസ് തുറന്ന് ഇവര്‍ക്ക് ചിരിയ്‌ക്കാനാകില്ല.

ഇത് ശാരീരികമായി ബാധിയ്‌ക്കുന്നത് വിശപ്പ് കുറവ് പോലുള്ള പ്രശ്‌നങ്ങളിലേക്ക് ആയിരിക്കും. ചിലര്‍ക്ക് വിശപ്പ് കുറയും, ഭക്ഷണം കഴിയ്‌ക്കാതിരിയ്‌ക്കും. മറ്റു ചിലര്‍ക്ക് ഇമോഷണല്‍ ഈറ്റിംഗ് ആയിരിയ്‌ക്കും. വലിച്ച് വാരി കഴിയ്‌ക്കും. ദഹനക്കേട്, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഉറക്കുറവുണ്ടാകാം, കൂടുതല്‍ സമയം ഉറങ്ങാന്‍, സമയം തെറ്റി ഉറങ്ങും, ഒരു കാര്യത്തിനോടും പ്രത്യേകിച്ച് താല്പര്യം ഉണ്ടാകില്ല.

മാനസികാരോ​ഗ്യം വർദ്ധിപ്പിക്കുന്നതിനായി ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്താൽ മതിയാകും. കൂടുതൽ വായിക്കുക, എഴുതുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഇതിലൂടെ പുതിയ കാര്യങ്ങൾ അറിയാനും മനസ്സിന് നവോന്മേഷം പകരാനും സാധിക്കും. പുതിയൊരു ഭാഷ പഠിക്കാൻ ശ്രമിക്കണം. മറ്റൊരു ഭാഷയുടെ അക്ഷരമാല പഠിക്കാൻ ശ്രമിച്ചാൽ പോലും അതും ​ഗുണം ചെയ്യും.

സംഗീതോപകരണം വായിക്കാൻ പഠിക്കാം. ഇതും മനസ്സിന് ഉന്മേഷം പകരും. ബ്രെയിൻ ഗെയിമുകൾ, പസിലുകൾ എന്നിവയിലൂടെ തലച്ചോറിന് അൽപം ജോലി ചെയ്യുന്നതും നല്ലതാണ്. യോഗ, മാനസികാരോഗ്യം വർധിപ്പിക്കുന്നതിനു സഹായിക്കും. എപ്പോഴും ഒരിടത്ത് ഇരിക്കുകയും മൊബൈൽ ഫോണിൽ കൂടുതൽ സമയം ചിലവാക്കാതെയും ഇരിക്കുന്നത് നല്ലതാണ്. വീട്ടുകാരോടൊപ്പം കൂടുൽ സംസാരിക്കുകയും വീട്ടു ജോലികളിൽ ഏർപ്പെടുകയും ചെയ്യുന്നത് മാനസികോരോ​ഗ്യം വർ​ദ്ധിപ്പിക്കാൻ സഹായിക്കും .

Tags: mental healthSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies