ചൊവ്വ ഗ്രഹം കൂടുതൽ വേഗത്തിൽ കറങ്ങുന്നുവെന്ന് നാസയുടെ പുതിയ റിപ്പോർട്ട്. 2018-ൽ നാസ ചൊവ്വയിലേക്ക് വിക്ഷേപണം നടത്തിയ ഇൻസൈറ്റ് ലാൻഡർ എന്ന പേടകമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ഈ പേടകം 2022-ൽ വിരമിച്ചിരുന്നു. പേടകത്തിലെ റൊട്ടേഷൻ ആൻഡ് ഇന്റീരിയർ സ്ട്രക്ചർ എക്‌സ്പിരിമെന്റ് അഥവാ RISE എന്ന് വിളിക്കുന്ന ലാൻഡറിലും ആന്റിനയിലും ചൊവ്വയുടെ വിവരങ്ങൾ ശേഖരിച്ചത് ഒരു റേഡിയോ ട്രാൻസ്‌പോണ്ടറാണ്.
ഇവ ചൊവ്വയുടെ ചലനം സംബന്ധിച്ചും ഭ്രമണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നാല് വർഷമാണ് ഈ പേടകം പ്രവർത്തിച്ചത്. പേടകത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യവേയാണ് ഗ്രഹം കൂടുതൽ വേഗത്തിൽ കറങ്ങുന്നതായി കണ്ടെത്തിയത്.
ചൊവ്വയുടെ ഭ്രമണം ഓരോ വർഷം കഴിയും തോറും ഏകദേശം നാല് മില്ലിയാർഡ് സെക്കൻഡ് ത്വരിതഗതിയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ചൊവ്വയുടെ ദിവസം കുറയ്‌ക്കുന്നതിന് കാരണമാകുന്നു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനത്തിൽ പങ്കാളികളായത്. ഭ്രമണത്തിന്റെ വേഗത വർദ്ധിക്കുന്നതിന്റെ പിന്നിലെ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
Comments