ഓണക്കാലം അടിപൊളിയാക്കാൻ നമുക്ക് മുന്നിൽ നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളാണ് നിരന്നു നിൽക്കുന്നത്. ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്താൻ പോകുന്നു. വിവോയുടെ ഉപ ബ്രാൻഡായ ഐക്യു ഇന്ത്യൻ വിപണിയിൽ ഓഗസ്റ്റ് 31-ന് പുതിയൊരു സ്മാർട്ട്‌ഫോൺ കൂടി അവതരിപ്പിക്കാൻ പോവുകയാണ്. ഐക്യു Z7 പ്രോ – 5ജി ഇന്ത്യൻ വിപണികളിലെത്താൻ ഇനി ഏതാനും ദിവസങ്ങൽ കൂടി മാത്രം. മികച്ച സവിശേഷതകളുമായി പുറത്തിറങ്ങുന്ന ഈ ഡിവൈസിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം..
വിലയും ലഭ്യതയും
മുകളിൽ സൂചിപ്പിച്ചതു പോലെ ഓഗസ്റ്റ് 31-നായിരിക്കും ഐക്യു Z7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി ചിപ്പസെറ്റോടു കൂടി പുറത്തിറങ്ങുന്ന ഈ സ്മാർട്ട്‌ഫോണിന് 25,000 രൂപയ്‌ക്ക് മുകളിൽ വില വരുന്നതായിരിക്കും. ഡിവൈസിന്റെ ടോപ്പ്-എൻഡ് വേരിയന്റിന് 30,000 രൂപയ്‌ക്ക് മുകളിലും വില വരുന്നതായിരിക്കും. ആമസോൺ പ്ലാറ്റ്‌ഫോം വഴി ഐക്യു Z7 നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
ഡിസ്‌പ്ലേ, പ്രോസസർ
ഐകൂ Z7 പ്രോ 5ജി സ്മാർട്ട്‌ഫോണിൽ 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7200 എസ്ഒസിയായിരിക്കും ഈ ഡിവൈസ് പ്രവർത്തിപ്പിക്കാനായിയുള്ള കരുത്ത് പകരുന്നതെന്നാണ് പുറത്തു വരുന്ന സൂചനകൾ. രണ്ട് വേരിയന്റുകളോടു കൂടിയായിരിക്കും കമ്പനി ഐക്യു Z7 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുക. 120Hz റിഫ്രഷ് റേറ്റോടു കൂടിയ ഡിസ്‌പ്ലെയാണ് സമാർട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.
ഫ്രണ്ട് ക്യാമറയ്‌ക്കു മുകളിലായി മധ്യഭാഗത്ത് ഹോൾ- പഞ്ച് കട്ട്ഔട്ടുള്ള ഒരു കർവ്ഡ് ഡിസ്‌പ്ലെയുമായിട്ടായിരിക്കും കമ്പനി ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതെന്നുള്ള സൂചനകളും നിലവിലുണ്ട്. ആദ്യ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായിരിക്കും ഉണ്ടാവുക. രണ്ടാമത്തെ വേരിയന്റിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഉണ്ടായിരിക്കുന്നതായിരിക്കും.
ക്യാമറ സവിശേഷതകൾ
സെൽഫികൾക്കും വീഡികോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും 64 എംപി പ്രൈമറി ക്യാമറ സെൻസറുമായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. ഇതിനോടൊപ്പം 2 എംപിയുടെ മാക്രോ ക്യാമറയും ഉണ്ടായിരിക്കും.
ബാറ്ററി, കണക്റ്റിവിറ്റി ഓപ്ഷനുകൾ
4,600mAh ബാറ്ററിയോടു കൂടി വരുന്ന ഐക്യു Z7 സ്മാർട്ട്‌ഫോണിൽ 66w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണുള്ളത്. കൂടാതെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും കമ്പനി ഡിവൈസിൽ നൽകുന്നതായിരിക്കും. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13-ൽ ആയിരിക്കും സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുക എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
















Comments