എറണാകുളം; മാളികപ്പുറം ഫെയിം ദേവനന്ദ കേന്ദ്ര കഥാപാത്രമാകുന്ന ഹൊറർ സൂപ്പർ നാച്വറൽ ചിത്രം ‘ഗു’ വരുന്നു.മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രം നവാഗതനായ മനുവാണ് ചെയ്യുന്നത്.അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആഘോഷിക്കാൻ മുന്ന എന്ന കുട്ടി കുടുംബത്തോടെ എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി ഈ തറവാട്ടിൽ മുടങ്ങിക്കിടന്ന
തെയ്യം നടത്തുന്നതിനാണ് ഇവർ തറവാട്ടിലെത്തുന്നത്.മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
സൈജുക്കുറുപ്പ്് മുന്നയുടെ അച്ഛനായും അശ്വതി മനോഹരൻ അമ്മയുടെ കഥാപാത്രവും ചെയ്യും. ബി.ഉണ്ണികൃഷ്ണന്റെ സ്മാർട്ട് സിറ്റി എന്ന ചിത്രത്തിലൂടെ സഹസംവിധായകനായിട്ടായിരുന്നു മനുവിന്റെ അരങ്ങേറ്റം. പിന്നീട് നന്ദൻകാവിൽ, അരുൺകുമാർ അരവിന്ദ്, എന്നിവർക്കൊപ്പവും പ്രവർത്തിച്ചു.
ഓഗസ്റ്റ് പത്തൊമ്പതിന് 19ന് പട്ടാമ്പിയിൽ ചിത്രീകരണം ആരംഭിക്കും. ദേവനന്ദ, സൈജു ക്കുറുപ്പ് ,അശ്വതി മനോഹർ എന്നിവർക്കു പുറമേ രമേഷ് പിഷാരടി,നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു.നിരഞ്ജ് മണിയൻ പിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, എന്നിവരും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.സംഗീതം-ജോനാഥൻ ബ്രൂസ്,
ഛായാഗ്രഹണം – ചന്ദ്രകാന്ത് മാധവ്,എഡിറ്റിംഗ് -വിനയൻ എം.ജി.കലാസംവിധാനം – ത്യാഗു,മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും – ഡിസൈൻ. ദിവ്യാ ജോബി.നിർമ്മാണ നിർവഹണം-എസ്.മുരുകൻ.
Comments