ന്യൂഡൽഹി: ഡിഎംകെയുടെ സ്ത്രി വിരുദ്ധതയെ തുറന്നുകാട്ടി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരമൻ. മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി എത്തിയ ഡിഎകെയുടെ ഇരട്ടത്താപ്പിനെ പൊളിച്ചുകാണിക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. ഇതിനായി ഡിഎംകെ മുൻ മുഖ്യമന്ത്രി ജയലളിതയോട് കാണിച്ച് മനുഷ്യത്വരഹിതവും സ്ത്രിവിരുദ്ധവുമായ സമീപനത്തെ ഉയർത്തികാണിക്കുകയായിരുന്നു. സ്ത്രീകൾ മുൻപും ദുരിതമനുഭവിച്ചിട്ടുണ്ട്. മണിപ്പൂർ, ഡൽഹി, രാജസ്ഥാൻ എന്നിങ്ങനെ എല്ലായിടത്തും സ്ത്രീകൾ ദുരിതമനുഭവിക്കുന്നുണ്ട് ഇതും ഗൗരവമായി കാണണം.
1989-ൽ നിയമസഭയിൽ ജയലളിതയുടെ സാരി ഉരിഞ്ഞതിനെയും, ഡിഎംകെ അന്ന് നടത്തിയ സ്ത്രീവിരുദ്ധ നീക്കങ്ങളെയും മന്ത്രി സഭയിൽ ഒർമ്മിപ്പിച്ചു. ‘ 1989 മാർച്ച് 25ന് തമിഴ്നാട് നിയമസഭയിൽ നടന്ന ഒരു സംഭവം ഈ സഭയെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തമിഴ്നാട്ടിലെ നിയമസഭയിൽ വെച്ച് ജയലളിതയുടെ സാരി വലിച്ചുരിഞ്ഞു. അന്ന് അവിടെയിരുന്ന ഡിഎംകെ അംഗങ്ങൾ അവരെ പരിഹസിച്ചു ചിരിച്ചു. ഡിഎംകെ ജയലളിതയെ മറന്നോ? മുഖ്യമന്ത്രിയാട്ടല്ലാതെ സഭയിലേക്ക് തിരികെ വരില്ലെന്ന് ജയലളിത അന്ന് സത്യം ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായാണ് ജയലളിത നിയമസഭയിൽ തിരികെയെത്തിയത്. ‘സെങ്കോൾ’ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു- ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിനുള്ളിൽ സ്ഥാപിച്ച ‘സെങ്കോളി’നെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ പാർട്ടികളെയും മന്ത്രി വിമർശിച്ചു. തമിഴ് ജനതയെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണ് ഇത്. ‘പ്രധാനമന്ത്രിയുടെ ശ്രമഫലമായി സെങ്കോൾ ലോക്സഭയിൽ തിരിച്ചെത്തി. സെങ്കോൾ അതിന്റെ ശരിയായ സ്ഥാനത്ത് പുനഃസ്ഥാപിച്ചപ്പോൾ, അതും പ്രശ്‌നമാക്കി മാറ്റി. ഈ രീതി തമിഴരെ അപമാനിക്കുന്നതാണ്. സെൻഗോൾ പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുകയായിരുന്നു. മ്യൂസിയങ്ങളിൽ കൊണ്ടുവെച്ചിരിക്കുകയായിരുന്നു. കാശി തമിഴ് സംഗമം ദക്ഷിണ ഭാരതവും ഉത്തര ഭാരതവും തമ്മിൽ ആഴത്തിൽ ബന്ധമുണ്ടെന്ന് കാണിച്ചുതന്നു.’ – നിർമലാ സീതാരമൻ
Comments