1199 ലെ മകം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 ലെ മകം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

Janam Web Desk by Janam Web Desk
Aug 11, 2023, 02:53 pm IST
FacebookTwitterWhatsAppTelegram

1199 ലെ മകം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
മകം നക്ഷത്രക്കാർക്ക് ധാരാളം സൗഭാഗ്യവും സ്വഭാവശുദ്ധിയും ഉണ്ടായിരിക്കും. അവർക്ക് കൈയിൽ ഒരു മറുക് ഉണ്ടാകും. അവർ സ്വതസിദ്ധമായ ശൈലിയും മൂത്തവരെ അങ്ങേയറ്റം ബഹുമാനിക്കുന്നവരും ആയിരിക്കും. അവർ ഒരു വ്യക്തിയോട് പെരുമാറുമ്പോൾ അയാളുടെ എല്ലാ രീതിയും മനസിലാക്കി പെരുമാറും. അവർ മിതഭാഷികൾ ആയിരിക്കും, പാരമ്പര്യത്തെ കൈവിടാതെ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നവർ ആയിരിക്കും. അവർ പങ്കാളിയോട് അങ്ങേയറ്റം നീതി പുലർത്തും. അവർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും സ്വന്തം അഭിപ്രായം മുഖത്തു നോക്കി തുറന്ന് പറയുകയും ചെയ്യും. അവർക്ക് ഉയർച്ചയിൽ വളരെ അധികം താൽപ്പര്യം ഉള്ളതിനാൽ അവർ ആഡംബരത്തെയും ഇഷ്ടപ്പെടുന്നു. അവർ ഈശ്വര വിശ്വാസത്തെയും വ്രതാനുഷ്ഠനങ്ങളെയും ഇഷ്ടപ്പെടുന്നവർ ആയിരിക്കും. അവർ സ്വന്തം പ്രയത്നം കൊണ്ട് ഉന്നത നിലയിൽ എത്തിച്ചേരുന്നു. അവർക്ക് അധ്വാനിക്കാൻ ഒരു മടിയും കാണില്ല. അവർക്ക് ഒരു ലക്ഷ്യം മനസ്സിൽ ഉറച്ചാൽ ഏത് അറ്റംവരെ പോയി അത് നേടിയെടുക്കും. അവർക്ക് ഈശ്വര ഭക്തിയും ഗുരുത്വവും ഉണ്ട്. അവരുടെ ജീവിതത്തിൽ എപ്പോഴും ഒരു മനോദുഃഖമുണ്ടാകും. അവർ സജ്ജനങ്ങളുടെ അനുഗ്രഹത്തിന് അനുഭവിക്കുമെങ്കിലും ഒരു ശത്രുവിനെ സൃഷ്ടിക്കും. അവരുടെ ജീവിതത്തിൽ 40 വയസ്സിനു ശേഷം ഉയർച്ച ഉണ്ടാകും. ചില മകം നക്ഷത്രക്കാരുടെ വിവാഹ ജീവിതം മുൻകോപം കാരണം വേർപിരിയും. അവർ സന്താനഭാഗ്യം ഉള്ളവർ ആണെങ്കിലും സന്താനങ്ങളെ കൊണ്ട് ദുഃഖം അനുഭവിക്കും. അവർ ആരെയും അറിയിക്കാതെ സേവിങ്സ് നടത്തുകയും ഒരു അടിയന്തിര ആവശ്യം വരുമ്പോൾ അതിനെ നൽകുകയും ചെയ്യും. അവർക്ക് ഗുരുത്വവും സാഹസികതയും ഉണ്ട്. സമൂഹത്തിലെ ഉയർന്ന വ്യക്തികൾ പോലും അവരെ ബഹുമാനിക്കുന്നു. അവർ സാംസ്‌കാരിക മേഖലയിലും ചിന്താശേഷിയിലും ഉയർന്നു നിൽക്കും. അവർ മറ്റുള്ളവർക്കു ദോഷം വരുന്ന ഒരു കാര്യത്തിനും കൂട്ടു നിൽക്കില്ല. മകം നക്ഷത്രക്കാർക്ക് എന്തിനെയും രഹസ്യമായി സൂക്ഷിക്കുന്ന ഒരു സ്വഭാവം ഉണ്ട്. അവർക്ക് ആരോടെങ്കിലും പ്രണയമോ ഇഷ്ടമോ തോന്നിയാൽ പെട്ടന്നൊന്നും തുറന്നു പറയില്ല. എന്നാൽ നഷ്ടപ്പെടും എന്ന് തോന്നിയാൽ പെട്ടെന്ന് പറയും. അവർ ആത്മബന്ധങ്ങൾ വളർത്തിയെടുക്കും. അവർ രാഷ്‌ട്രീയത്തിൽ തിളങ്ങും.

ചിങ്ങം

വിദേശവുമായി ബന്ധപ്പെട്ട പുതിയ തൊഴിൽ അവസരങ്ങൾ വന്നു ചേരും. സാമ്പത്തികമായ പ്രതിസന്ധി തരണം ചെയ്യും. കുടുംബാംഗങ്ങൾ ഒരുമിച്ചു പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ യോഗം ഉണ്ട്. വിദ്യാർത്ഥികളെ സംബന്ധിച്ചു തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നേടാൻ അവസരം വരും. വാഹന സംബന്ധമായി ഇടപെടുന്ന കാര്യങ്ങളിൽ സൂക്ഷിക്കുക. ജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാകും. ചിലർക്ക് വ്യവഹാര പരാജയം, വിവാഹ തടസം ഒക്കെയും വന്നേക്കാം.

കന്നി

സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ശാസ്ത്രജ്ഞന്മാർക്ക് ജീവിതത്തിൽ ചില അവിസ്മരണീയ മുഹൂർത്തങ്ങൾക് സാക്ഷ്യം വഹിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചു ആഘോഷ വേളകളിൽ പങ്കെടുക്കാൻ അവസരം വരും. മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ സംസാര ചാതുര്യം കൊണ്ട് വൻ നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിക്കും. പുതിയ ഭൂമിയുടെ ക്രയവിക്രയം നടക്കുകയും അതുവഴി ഗംഭീര സാമ്പത്തിക ലാഭം നേടാൻ കഴിയും.

തുലാം

കൃഷിയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകുന്ന സമയം ആണ്. ഉന്നത ജനങ്ങളിൽ മേലധികാരികളിൽ നിന്നോ ഗുണാനുഭവങ്ങൾ ഉണ്ടാകും. സന്താന ഭാഗ്യം, കീർത്തി, കുടുംബസുഖം ഒക്കെയും വന്നു ചേരും. സാമ്പത്തികമായി വൻ പുരോഗതി ദൃശ്യമാകുമെങ്കിലും ചില സാമ്പത്തിക നഷ്ടങ്ങളും വന്നു ചേരും. ചില ആൾക്കാരോട് ഉള്ള പ്രതികാര നടപടികൾ അബദ്ധങ്ങൾക് വഴി ഒരുക്കും. വിവാഹലാഭവും ദമ്പതികളിൽ ഐക്യവും ഉണ്ടാകും.

വൃശ്ചികം

പുതു വസ്ത്രലബ്ധി ഐശ്വര്യം അടയാഭരണലബ്ധി എന്നിവ യോഗം ഉണ്ട്. അധികാര പ്രാപ്തി ഉള്ള തൊഴിൽ ലഭിച്ചേക്കാം. സന്താനങ്ങളെ കൊണ്ടുള്ള ദുരിതം മാറുകയും മനസുഖവും ശരീരസുഖവും ഉണ്ടാകും. ചിലർക്ക് ബന്ധു ജനങ്ങൾ ആയി വിരഹവും അനുഭവത്തിൽ വന്നു ചേരും. കുടുംബബന്ധുജനങ്ങൾ വിരോധികൾ ആയി തീർന്നേക്കാം. ചില മകം നക്ഷത്രക്കാർക്ക് പുത്രദുഃഖം വന്നു ചേർന്നേക്കാം. യാത്രാക്ലേശവും ഭക്ഷ്യവിഷബാധയാൽ കഷ്ടത അനുഭവിക്കാനും സാധ്യത ഉണ്ട്.

ധനു

വാഹനഭാഗ്യം, ജീവിതസുഖസൗകര്യങ്ങൾ വർദ്ധിക്കുക, തൊഴിൽ വിജയം എന്നിവ അനുഭവത്തിൽ വരുന്ന സമയം ആണ്. മാതാപിതാക്കളിൽ നിന്നും ഗുണഫലങ്ങൾ ലഭിക്കും. പൂർവിക സ്വത്തുക്കൾ ഒക്കെ അനുഭവത്തിൽ വന്നേക്കാം. കലാകായിക മത്സരങ്ങളിൽ വിജയം ഉണ്ടാകും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ വന്നു ചേരും. വിദ്യാര്ത്ഥികള്ക്ക് ഉന്നത പഠന നിലവാരം പുലർത്താൻ ഉള്ള അവസരം വന്നു ചേരും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം വന്നു ചേരും.

മകരം

ശത്രുക്കളുടെ മേൽ വിജയം നേടുന്ന സമയം ആണ്. കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. അന്യജനങ്ങളാൽ ആദരിക്കപ്പെടുന്ന അവസരങ്ങൾ വന്നു ചേരും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർക്ക് വസ്തു ഇടപാടുകൾ ലാഭത്തിൽ കച്ചവടം നടത്താൻ സാധിക്കും. രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും എങ്കിലും ചില അവസരങ്ങളിൽ പകർച്ച വ്യാധി പിടിപെടാതെ സൂക്ഷിക്കുക. പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ഉണ്ടാകും.

കുംഭം

സർക്കാർ സംബന്ധമായി ജോലിയിൽ പ്രരിശ്രമിക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കുവാൻ സാധ്യത ഉണ്ട്. നല്ല കാര്യങ്ങൾ ചെയുവാൻ അവസരം വന്നു ചേരും. പ്രശസ്തി, ഐശ്വര്യം, സർവ്വകാര്യ വിജയം, കുടുംബാഭിവൃദ്ധി ഒക്കെയും യോഗം ഉണ്ട്. ചിലർക്ക് വാത സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചേക്കാം. ചില വാക്കുകളിലെ ധ്വനി അബദ്ധങ്ങളിൽ ചെന്ന് ചാടിക്കും. ക്ഷേത്രങ്ങളിലെ ഉത്സവ ആഘോഷങ്ങളിൽ പങ്കു ചേരാൻ അവസരം വന്നു ചേരും.

മീനം

സുഹൃത്തുക്കൾക്കോ, സഹോദര സ്ഥാനത്തുള്ളവർക്കോ അപകടവും, അകലവിയോഗവും വന്നു ഭവിച്ചേക്കാം. ചിലർക്ക് വിവാഹകാലതാമസം നേരിടുന്ന സമയവും ആണ്. മനഃശാന്തി കുറയുകയും മിത്രങ്ങൾ ശത്രുക്കൾ ആയി തീരുന്ന സമയവും ആണ്. അലച്ചിൽ ഭക്ഷണ സുഖക്കുറവ് ഒക്കെയും വന്നു ചേരും. വിദ്യാർത്ഥികൾ പഠനവിഷങ്ങളിൽ മികവ് പ്രകടിപ്പിക്കാൻ കഷ്ടപ്പെടുകയും, തോൽക്കുകയും ചെയുന്ന അവസ്ഥ സംജാതമാകും.

മേടം

സംക്രമം മകം നക്ഷത്രക്കാർക്ക് സർവ്വ കാര്യാ വിജയം കൊണ്ട് വരും. ആഗ്രഹങ്ങൾ നടക്കുന്ന സമയം ആയിരിക്കും. സാമ്പത്തിക ഉന്നതി കൈവരുന്ന യോഗം ഉണ്ട്. മനസിന് സന്തോഷമുണ്ടാകുന്ന വാര്ത്തകള് വന്നു ചേരും. പുത്തൻ വീട് പണിയുവാൻ അല്ലെങ്കിൽ നിലവിൽ ഉള്ള വീട് മോടി പിടിപ്പിക്കുവാൻ ഉള്ള അവസരം വന്നു ചേരും. വളരെ കാലമായി കഷ്ടപെടുത്തുന്ന രോഗങ്ങൾ എല്ലാം മാറി സുഖകരമായ ജീവിതത്തിൽ തിരികെ വരും.

ഇടവം

സിവിൽ സർവീസ് പോലെയുള്ള ഉന്നത പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കും. അകന്നു കഴിഞ്ഞ ബന്ധുക്കൾ ഒരുമിക്കുകയും ആഘോഷവേളകളിൽ പങ്കെടുക്കാൻ അവസരവും ഉണ്ടാകും. രാഷ്‌ട്രീയപരമായി പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവ് തെളിയിക്കുവാൻ ഉള്ള അവസരം തുറന്നു കിട്ടും. പൊതുമരാമത്തു കരാറുകളിൽ ഏർപ്പെടുന്നവർക്ക് പുതിയ മികച്ച കരാറുകൾ ലഭിക്കും.

മിഥുനം

വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉന്നത ജോലിയും അതിനു അനുസരിച്ചുള്ള ജീവിത സൗകര്യങ്ങളും ലഭിച്ചു കുടുംബസമേതം പോകാൻ സാധിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസത്തിനു സ്കോളർഷിപ് കിട്ടാൻ സാധ്യത ഉണ്ട്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, അഭിഭാഷകർക്കും തങ്ങളുടെ മികവ് തെളിയിക്കാൻ സാധിക്കും. സാമ്പത്തികമായി പുത്തൻ അവസരങ്ങൾ വന്നു ചേരും. കുടുംബവും ഒത്തു വിശേഷ അവസരങ്ങൾ പങ്കെടുക്കാൻ സാധിക്കും.

കർക്കടകം

അമിത ആഡംബരത്വവും വരവിൽ കവിഞ്ഞ ചിലവും വന്നു ചേരുന്ന സമയം ആണ്. കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടായേക്കാം. വിദേശ വാസത്തിനു യോഗം ഉണ്ട്. സർക്കാർ സംബന്ധമായി ഗുണാനുഭവങ്ങൾ അല്ലെങ്കിൽ ലോൺ പോലെയുള്ളവ ലഭിക്കും. ശരീരത്തിൽ സുഖക്കുറവ് വരുകയും വിദഗ്‌ദ്ധ ആയുർവേദ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്യും. പ്രവർത്തന മാന്ദ്യം അനുഭവപ്പെടും.

ഈ വര്ഷം മകം നക്ഷത്രക്കാരുടെ വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകാൻ വളരെ സാധ്യത കല്പിക്കുന്നു. സാമ്പത്തികമായി ഈ വര്ഷം വളരെ നല്ലത് ആയിരിക്കും. ദൈവാധീനം വർദ്ധിക്കുന്നതിനാൽ തൊഴിൽ മേഖലയിൽ ശോഭിക്കാൻ സാധിക്കും. ചില വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുവാൻ അവസരം വന്നു ചേരും

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ADRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies