ബിജെപിക്ക് സഭയിൽ ഭൂരിപക്ഷമുണ്ടെന്ന് എല്ലാവർക്കും അറിയാം ; പേടിച്ച് ഓടാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത് ; ഗുലാം നബി ആസാദ്

Published by
Janam Web Desk

ന്യൂഡൽഹി : അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയതിനെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ്. ബിജെപിക്ക് സഭയിൽ ഭൂരിപക്ഷമുണ്ടെന്ന് എല്ലാവർക്കും അറിയാം, അവിശ്വാസ പ്രമേയത്തിന് തയ്യാറെടുത്താണ് പ്രതിപക്ഷ പാർട്ടികൾ സഭയിലെത്തിയത്. എന്നാൽ വോട്ടെടുപ്പിന്റെ സമയമായപ്പോൾ അവർ ഇറങ്ങി പോയി. വോട്ടെടുപ്പിൽ നിന്ന് ഓടിപ്പോക്കാനായിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് ഇത്തരമൊരു പ്രമേയം കൊണ്ടു വന്നത് – ഗുലാം നബി ആസാദ് പറഞ്ഞു.

വാക്കൗട്ട് നടന്നുവെന്നറിഞ്ഞപ്പോൾ നിരാശ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കാരണം കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി എല്ലാവരും ഒരേ വിഷയത്തിൽ ഒറ്റക്കെട്ടായിരുന്നു. എന്നാൽ അവിശ്വാസ പ്രമേയം വന്നപ്പോൾ അവർ അത് ഉപേക്ഷിച്ചു. പേടിച്ച് ഒളിച്ചോടേണ്ടി വരുമെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പാടില്ലായിരുന്നു. കൊണ്ടുവന്നെങ്കിൽ വോട്ട് ചെയ്യണമായിരുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് ചോദിച്ചു.അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ലോക്സഭയിൽ ഉന്നയിച്ചത്.

 

Share
Leave a Comment