ലോക കായികരംഗത്ത് വിലപിടിപ്പേറിയ താരം താനാണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് ഇന്ത്യയുടെ റൺമെഷീൻ വിരാട് കോഹ്ലി. ഇൻസ്റ്റാഗ്രാം വഴി
ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മൂന്ന് അത്‌ലറ്റുകളിൽ ഒരാളെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്.
ഇൻസ്റ്റാഗ്രാം ഷെഡ്യൂളിംഗ് ടൂൾ ഹോപ്പർ എച്ച്ക്യു പ്രകാരമുളള 2023ലെ ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കോഹ്ലി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഓരോ കോളാബ്( ബ്രാൻഡ് പ്രമോഷൻ) പോസ്റ്റിനും 14 കോടി രൂപയാണ് താരം ഈടാക്കിയത്. ഈ പട്ടികയുടെ മുൻനിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയവരും ഉൾപ്പെടുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ 3.23 ദശലക്ഷം ഡോളർ ഈടാക്കിയപ്പോൾ, ലയണൽ മെസ്സി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് 2.56 ദശലക്ഷം ഡോളറാണ് ഈടാക്കിയതെന്ന് ഹോപ്പർ എച്ച്ക്യു പറയുന്നു. കൈലി ജെന്നർ, സെലീന ഗോമസ് എന്നിവരുൾപ്പെടുന്ന ടോപ്പ്-20 പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് വിരാട് കോഹ്ലി. റിപ്പോർട്ട് അനുസരിച്ച്, ഒരു പോസ്റ്റിന് 11.45 കോടി രൂപയാണ് കോഹ്ലി നേടിയത്. നിലവിൽ പ്ലാറ്റ്ഫോമിൽ അദ്ദേഹത്തിന് 256 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
















Comments