1199 ലെ ഉത്രം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
ഉത്രം നക്ഷത്രം ശ്രീധർമ്മശാസ്താവിന്റെ നക്ഷത്രമാണ്. ഇത് സൗന്ദര്യവും സൗഭാഗ്യവും നിലനിൽക്കുന്ന ഒരു നക്ഷത്രമാണ്. ഉത്രം നക്ഷത്രക്കാർ സത്സ്വഭാവികൾ ആയിട്ടാണ് പൊതുവെ കണ്ടുവരുന്നത്. അവർ ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ ആത്മാർത്ഥതയോടെ ചെയ്തു തീർക്കും. മതങ്ങളെയോ ശാസ്ത്രങ്ങളെയോ അതല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രേത്യേക വിശ്വാസത്തിൽ പിന്തുടരുന്നവർ ആയിരിയ്‌ക്കും ഭൂരിഭാഗം പേരും.
ഉത്രം നക്ഷത്രക്കാർ ക്ഷിപ്രകോപികളും ശുദ്ധ ഹൃദയരും ആയിരിക്കും. പ്രിയപ്പെട്ടവർ ഇവരെ കുറ്റപ്പെടുത്തുന്നത് ഇവരെ മാനസികനില തെറ്റുന്ന അവസ്ഥയിൽ ആക്കും. ദേഷ്യപ്പെടുന്ന സമയത്തു പരിസരം മറന്നുപോകും പിന്നീട് അതിൽ ദുഃഖിക്കുകയും ചെയ്യും. ഉത്രം നക്ഷത്രക്കാർക്ക് ഏത് വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കും. തെറ്റിനെ ന്യായികരിക്കാൻ അവർ ഒരു തത്വ൦ കണ്ടുപിടിക്കും അതിനെ മറ്റുള്ളവർക്ക് തർക്കിച്ചു ജയിക്കാൻ പറ്റില്ല.
ഉത്രം നക്ഷത്രക്കാർ 32 വയസ്സുവരെ നിരവധി ക്ലേശങ്ങൾ അനുഭവിക്കും. 38 വയസു മുതൽ 65 വയസുവരെ സുവർണ്ണ കാലമാണ്. ശുക്രൻ നീച രാശിയിൽ ആണെങ്കിൽ ഒന്നിൽ കൂടുതൽ വിവാഹം ഉണ്ടാകും. ജീവിത പങ്കാളികൾ നയപരമായി ഇടപെടും. ഉത്രം നക്ഷത്രത്തിലുള്ള സ്ത്രീകൾ ശത്രുക്കളെ ജയിക്കുന്നവർ ആയിരിക്കും. സ്ത്രീകൾക്ക് 20 വയസിനും 24 വയസ്സിനും ഇടയിലും പുരുഷന്മാരെ സംബന്ധിച്ച് 26 നും 30 നും ഇടയിലും അതല്ലെങ്കിൽ 31 നും 33 നും ഇടയിൽ ആണ് നല്ല പ്രായമായിട്ട് കണക്കാക്കുന്നത്.
ഉത്രം നക്ഷത്രക്കാർ സ്വയം ജീവിതത്തിൽ ജീവിക്കാൻ മറന്നു പോകും. അവർ മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്നു, പക്ഷേ അവർ സ്വയം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ചിങ്ങം
തൊഴിൽ ക്ലേശം വർദ്ധിക്കുകയും സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യും. കുടുംബത്തിൽ കലഹം, മനസുഖക്കുറവ്, വരവിൽ കവിഞ്ഞ ചെലവ് ഒക്കെയും യോഗം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ സൂക്ഷിക്കുക. കുടുംബം വിട്ടു മാറി ദൂരദേശത്തു താമസിക്കേണ്ടി വന്നേക്കാം. ജാതകത്തിൽ ശുക്രൻ ബലവാൻ ആണ് എങ്കിൽ അവർക്ക് പുതിയ വീടും, സ്വത്തുക്കളും ഉന്നത സ്ഥാന പ്രാപ്തിയും യോഗം ഉണ്ട്. രാഷ്‌ട്രീയക്കാരെ ജനങ്ങൾ അംഗീകരിക്കുന്ന സമയം ആണ്.
കന്നി
സ്ത്രീസുഖം, ഭക്ഷണ സുഖം ഒക്കെയും വന്നു ചേരും. നല്ല സുഹൃത്തുക്കളുടെ സംഗത്താൽ സൽചിന്തകൾ വർദ്ധിക്കും. കൃഷി പക്ഷി മൃഗാതികള് ആയി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉപരി പഠനത്തിനായി വിദേശത്തു പോകാൻ യോഗം ഉണ്ട്. ശത്രുക്കൾ മിത്രങ്ങൾ ആകുന്ന സമയം ആണ്. ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകും. പുതിയ ആഭരണങ്ങൾ വാങ്ങും. ചിലർക്ക് സല്പുത്ര ലാഭം ഉണ്ടാകും.
തുലാം
കുടുംബ ബന്ധു ജനങ്ങളും ആയി സ്വരുമയിൽ കഴിയാനും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കാനും ഭാഗ്യം ഉണ്ട്. ഇശ്വരാനുഗ്രഹവും, ഭാഗ്യവർധനവും ഉണ്ടാകേണ്ട കാലം ആണ്. സർക്കാർ സംബന്ധമായ തൊഴിൽ തേടുന്നവർക്ക് അനുകൂല തൊഴിൽ ലഭിക്കും. എന്നാൽ ചിലർക്ക് പക്വത കാണിച്ചു, അന്യരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ സ്വന്തം തീരുമാനം നടത്തി ദുരിതത്തിൽ പോയി വീഴും. സ്വത്തു സംബന്ധമായ തർക്കങ്ങളിൽ തീരുമാനം ഉണ്ടാകും.
വൃശ്ചികം
ശരീര സുഖം വർദ്ധിക്കുകയും മനസുഖം ലഭിക്കുകയും ചെയ്യും. അധികാര പ്രാപ്തി ഉള്ള തൊഴിൽ ലഭിക്കാൻ സാധ്യത ഉണ്ട്. സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കാം. സൽസൗഹൃദങ്ങൾ ഉണ്ടാകുകയും അതുവഴി ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്യും. വളരെ കാലമായി സന്താനങ്ങൾ ഉണ്ടാകാതെ ഇരുന്നവർക്ക് സന്താനം ഉണ്ടാകും. വരുമാനം കുറയുകയോ നിലക്കുകയോ ചെയുന്ന അവസ്ഥ ഉണ്ടാകും. അശ്രാന്ത പരിശ്രമത്താൽ ആഗ്രഹ സഫലീകരണം ഉണ്ടാകും.
ധനു
ദുർപ്രവർത്തികൾ ചെയ്യാൻ അവസരവും സാഹചര്യവും വന്നു ചേരും. ലഹരിയിൽ ആസക്തി കാരണം സ്ത്രീകളിൽ താല്പര്യം വർദ്ധിക്കുകയും ധന മാനഹാനി സംഭവിച്ചേക്കാം. ചില തിരിച്ചറിവുകൾ ജീവിതത്തിലെ ചില വഴിത്തിരിവുകൾ ആകും. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം കാരണം മേലധികാരിയിൽ നിന്നും അപ്രീതി സമ്പാദിക്കും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. പുതിയ ചില തൊഴിൽ അവസരങ്ങൾ തേടി വരും.
മകരം
കോടതി വ്യവഹാരങ്ങളിൽ വകീൽ നോട്ടീസ് വരുന്ന സമയം ആണ്. ബാങ്കിൽ നിന്നും ലോൺ എടുത്തവർ മുടക്കം വരുത്തിയിട്ടുള്ള ഗഡുകൾ അടച്ചു തീർക്കാത്ത പക്ഷം നടപടികൾ നേരിടേണ്ടി വരും. സന്താനങ്ങളെ കൊണ്ട് രോഗദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. അലസത, മാനസിക ബുദ്ധിമുട്ടു. ബന്ധുജനങ്ങൾ ആയി അഭിപ്രായ വ്യത്യസം ഒക്കെയും യോഗം ഉണ്ട്. പ്രമേഹം ഉള്ളവർ സൂക്ഷിക്കേണ്ട സമയം ആണ്. ഉഷ്ണരോഗങ്ങൾ മരണസമാനമായ അവസ്ഥ ഒക്കെ നേരിടേണ്ടി വരും.
കുംഭം
എഴുത്തുകാർക്കു സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന കാലം ആണ്. ആരോഗ്യത്തിൽ വരുന്ന അശ്രദ്ധ കാരണം വരുന്ന ചില വീഴ്ചകൾ വൈദ്യരുടെ വിദഗ്‌ദ്ധ നിർദേശത്തിൽ ചില നിസ്സാര വ്യായാമത്താൽ ഭേദപ്പെട്ടു മനസുഖം ഉണ്ടാകും. തൊഴിൽക്ലേശം ഉണ്ടാകുകയും മനസിന് ഇഷ്ടപെടാത്ത തൊഴിൽ ചെയേണ്ടി വരുന്ന യോഗം ഉണ്ട്. ധനനഷ്ടം ഉണ്ടാകും. ചിലർക്ക് ബന്ധു ജനങ്ങൾ ആയി വിരോധം സമ്പാദിക്കേണ്ടി വരും. വിദ്യാർത്ഥികളെ സംബന്ധിച്ച് തങ്ങൾ പഠിച്ച മേഖലയിൽ വിദേശത്തു ഉപരി പഠന സാധ്യത തെളിയും.
മീനം
ദമ്പതികൾ തമ്മിൽ ദൂരെ മാറി താമസിക്കാൻ യോഗം ഉണ്ട്. തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ ഉയർച്ച ഉണ്ടാകും. സഹോദര സ്ഥാനത്തുള്ളവർക് വേണ്ടി ബലികർമ്മം അനുഷ്ടിക്കേണ്ടി വന്നേക്കാം. ഉദര നേത്ര സംബന്ധമായ രോഗങ്ങൾ ഉണ്ടായേക്കാം. സർവ കാര്യ വിഘ്‌നം ആണ് യോഗം. ഭക്ഷ്യ വിഷബാധ ഏൽക്കാതെ നോക്കുക. കരാർ തൊഴിലാളികൾക്ക് ഒരുപാടു നാളായി കിട്ടാതെ ഇരുന്ന ശമ്പളം മുൻകാല പ്രാബല്യത്തോടെ ലഭിക്കാൻ സാധ്യത ഉണ്ട്.
മേടം
വിഷുഫലം ഉത്രം നക്ഷത്രക്കാർക്ക് സന്താന ദുരിതം ആണ് യോഗം. സാമ്പത്തികമായി പുതിയ അവസരങ്ങൾ വരും. പുതിയ ബന്ധങ്ങൾ വിവാഹം വരെ എത്തിയേക്കാം. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ സംഭവിക്കുന്നത് കാണാം. വാതരോഗങ്ങൾ ക്ലേശങ്ങൾ കൊണ്ട് വരും. പിതൃ തുല്യരായവർക്ക് മരണസമാനമായ അവസ്ഥ സംജാതമാകും. വാഹനം, അഗ്നി ഒക്കെയും ശത്രുവായി ഭവിക്കും. ദുരിതങ്ങളും ദുഖങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥ ആണ്. ജാതകം നോക്കി പരിഹാരം അനിവാര്യം.
ഇടവം
ഈശ്വര വിശ്വവും വർദ്ധിക്കുകയും പുണ്യതീര്ഥ സ്ഥലങ്ങൾ സന്ദര്ശിക്കുവാനും സാഹചര്യം ഉണ്ടാകും. സുഹൃത്തുക്കൾ ഒരുമിച്ചു വിനോദ യാത്ര ചെയ്യാൻ സാധ്യത ഉണ്ട്. അഭീഷ്ട ലാഭം, മനസ്സിൽ നിനച്ച കാര്യങ്ങൾ സാധിക്കുക ഒക്കെയും സംഭവിക്കാം. നവീന ഗൃഹോപകരണങ്ങൾ വാങ്ങും, വാഹനഭാഗ്യം, സന്താന ഭാഗ്യം ഒക്കെയും വന്നു ചേരും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ബന്ധു ജന സമാഗമം ഉണ്ടാകും. രോഗങ്ങൾക്ക് ശമനം വന്നു ശരീര പുഷ്ടി വരും.
മിഥുനം
സർക്കാർ സംബന്ധമായ ഗുണഫലങ്ങൾ ലഭിക്കും. വിദേശ വാസം തൊഴിൽ എന്നിവയും ബിസിനസിൽ പുരോഗതിയും ഉണ്ടാകും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും. ഏത് പ്രവർത്തിയിൽ ഏർപെട്ടാലും അത് ലാഭകരമായി കലാശിക്കും. സാമ്പത്തികമായി ലാഭവും അടയാഭരണ അലങ്കാരവസ്തുക്കളുടെ വർദ്ധനവും ഉണ്ടാകും. അമ്മാവൻ സ്ഥാനത്തു ഉള്ളവരുടെ സ്വത്തു സംബന്ധമായ തർക്കങ്ങളിൽ പരിഹാരം ഉണ്ടാക്കും. കലാപരമായി നിൽക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നു ചേരും
കർക്കടകം
നന്മ ചെയ്താലും ദോഷമായി ഭാവിക്കുക, വരവിൽ കവിഞ്ഞ ചെലവ്, തൊഴിൽ സംബന്ധമായി യാത്രകൾ ചെയേണ്ടി വരുക, കുടുംബം വിട്ടു ദൂരദേശ വാസം, കുടുംബത്തിൽ ബന്ധുജനങ്ങളിൽ പെട്ടവർക്ക് ക്ലേശം, മനസുഖക്കുറവ് ഒക്കെയും യോഗം. എന്നാൽ കന്നി കൂറിൽ ഉള്ള ഉത്രം നക്ഷത്രക്കാർക്ക് തൊഴിൽ പരമായി പുതിയ അവസരങ്ങൾ വരുകയും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഈശ്വര വിശ്വാസം ആചാരാനുഷ്ടാനങ്ങൾ എന്നിവയിൽ താല്പര്യം വർദ്ധിക്കും
ഇടക്ക് ചില ഗുണഫലങ്ങൾ കിട്ടുമെങ്കിലും വര്ഷം അത്ര ഗുണകരമായിരിക്കില്ല. കുഞ്ഞുങ്ങളെക്കൊണ്ടുള്ള കഷ്ടതകൾ, വിയോഗങ്ങൾ, തൊഴിൽ സംബന്ധമായ ദുരിതങ്ങൾ ഒക്കെ പ്രതീക്ഷിക്കാം. എന്നാൽ എപ്പോൾ ഉള്ള തൊഴിലിൽ നിന്നും മാറി മികച്ച തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. ജന്മക്കൂറ് അനുസരിച്ചു ഗുണദോഷ ഫലങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 August
Comments