ഇന്ത്യയ്‌ക്കായി റണ്‍സ് കണ്ടെത്താന്‍ ബുദ്ധമുട്ടുന്ന പൂജാര ഇംഗ്ലണ്ടില്‍ റണ്‍സടിച്ച് തകര്‍ക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന വണ്ടേ കപ്പിലാണ് താരത്തിന്റെ റണ്‍വേട്ട. ടൂര്‍ണമെന്റില്‍ സസെക്സിനായി കളിക്കുന്ന പൂജാര രണ്ടാമത്തെ സെഞ്ച്വറിയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. സോമര്‍സെറ്റിനെ അടിച്ചൊതുക്കിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
113 പന്തില്‍ 11 ഫോര്‍ സഹിതം പുറത്താകാതെ 117 റണ്‍സാണ് ചേതേശ്വര്‍ പൂജാര നേടിയത്. ഇതോടെ അദ്ദേഹത്തിന്റെ ടീമായ സസെക്സിന് കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ജയം സ്വന്തമാക്കാനും ആയി.ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സാണ് നേടിയത്. സോമര്‍സെറ്റിനായി ആന്‍ഡ്രൂ ഉമീദും (119), കുര്‍തിസ് ചാമ്പ്യറും (101) സെഞ്ച്വറി നേടി.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ പൂജാരയുടെ നേതൃത്വത്തില്‍ ബാറ്റര്‍മാര്‍ കത്തിക്കയറിയതോടെ സോമര്‍ സെറ്റ് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഗ്രൗണ്ടിന്റെ നാലുചുറ്റും ബൗണ്ടറികള്‍ ചിതറി. 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം സസെക്സ് മറികടന്നത്.ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയാണ് പൂജാര നേടിയത്. നേരത്തെ നോര്‍ത്തന്‍സിനെതിരെ പുറത്താകാതെ 106 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ഡെര്‍ബി ഷെയറിനെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ താരം മിന്നും ഫോമിലാണ്.
ആറ് മത്സരത്തില്‍ നിന്ന് 545 റണ്‍സ് നേടിയ താരത്തിന്റെ ആവറേജ് 68.12 ആണ്. കൗണ്ടി ചാമ്പ്യന്‍ ഷിപ്പില്‍ മൂന്ന് സെഞ്ച്വറികളും പൂര്‍ത്തിയാക്കി.ലിസ്റ്റ് എ ക്രിക്കറ്റില്‍ 16ാം സെഞ്ച്വറി തികച്ച താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് ആഗ്രഹിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലടക്കം നിറം മങ്ങിയതോടെയാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയത്. 14,27 എന്നിവയായിരുന്നു ഓസ്‌ട്രേലിക്കയ്‌ക്കെതിരെയുള്ള താരത്തിന്റെ സ്‌കോറുകള്‍. തുടര്‍ന്ന് നടന്ന വിന്‍ഡീസ് പരമ്പരയില്‍ നിന്നും 35കാരനെ ഒഴിവാക്കിയിരുന്നു.
Comments