തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണമികവിനുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുളള ഒമ്പത് പോലീസുകാർക്കാണ് അംഗീകാരം. എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, ടക കെ.സാജൻ, എസിപി പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ ബിജു ,പി ഹരിലാൽ എന്നിവർക്കുമാണ് അനേഷ്വണ മികവിനുളള അംഗീകാരം ലഭിച്ചത്.
മാറനെല്ലൂരിൽ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് ശിൽപയ്ക്കും സുൾഫിക്കറിനും പുരസ്കാരം. വിദേശ വനിതയെ കോവളത്ത് കൊലപ്പെടുത്തിയ കേസിലാണ് ജെ.ദിനിലിന് മെഡൽ ലഭിച്ചത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആർ. ഇളങ്കോയ്ക്കും വൈഭവ് സക്സേനയ്ക്കും അവാർഡ് കിട്ടിയത്. മനോരമക്കൊലകേസിലെ പ്രതിയെ പിടികൂടിയതിനാണ് ഹരിലാലിന് അംഗീകാരം, കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിന് രാജ് കുമാറിനും കെ ആർ ബിജുവിന് നൂറനാട് ഇർഷാദ് വധക്കേസിലെ അന്വേഷണത്തിനും അംഗീകാരം ലഭിച്ചു.
Comments