തിരുവനന്തപുരം: സംസ്ഥാനത്ത് സത്രീകൾക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. 2016 ന് ശേഷം നൂറിലധികം സ്ത്രീകൾക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. പതിനൊന്ന് മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. 2016 ൽ മൂന്ന് പേർക്ക് നേരെയാണ് ആക്രമണമുണ്ടായതെങ്കിൽ പിന്നീടുള്ള ഓരോ വർഷവും ആക്രമണത്തിനിരയാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
2016ൽ മൂന്ന് പേർക്ക് നേരെയാണ് ആക്രമണമുണ്ടായതെങ്കിൽ പിന്നീടുള്ള ഓരോ വർഷവും ആക്രമണത്തിനിരയാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കഴിഞ്ഞവർഷം ഏഴുപേരാണ് ആക്രമണത്തിന് ഇരയായത്. പോലീസ് സംവിധാനം ശക്തമായ തലസ്ഥാന നഗരത്തലുൾപ്പടെ സ്ത്രീകൾ നിരന്തരം ആക്രമണത്തിനിരയാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീസുരക്ഷ. പോലീസിന്റെ കൈയ്യെത്തും ദൂരത്ത് ഉണ്ടാകുന്ന ആക്രമണങ്ങൾ പോലും തടയാൻ കഴിയാത്തതും കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാത്തതും ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്നാണ് ഉയരുന്ന വിമർശനം.
Comments