'യേ മേരാ നയാ കശ്മീർ'; ഭാരതം ജീവനാണ്, നമ്മൾ ഭാരതീയരാണ്; കശ്മീർ താഴ്‍വരകളിലെ ‘ഹർ ഘർ തിരംഗ’ റാലികൾ; ചിത്രങ്ങൾ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘യേ മേരാ നയാ കശ്മീർ’; ഭാരതം ജീവനാണ്, നമ്മൾ ഭാരതീയരാണ്; കശ്മീർ താഴ്‍വരകളിലെ ‘ഹർ ഘർ തിരംഗ’ റാലികൾ; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

 

സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം രാജ്യം മുഴുവൻ വലിയ ആഘോഷമായി കൊണ്ടാടുകയാണ്. രാജ്യമൊട്ടാകെ ‘ഹർ ഘർ തിരംഗ’ റാലികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേത് പോലെ വിപുലമായ ആഘോഷങ്ങൾക്കാണ് കശ്മീരും സാക്ഷ്യം വഹിക്കുന്നത്. ചരിത്രത്തിലാദ്യം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആഘോഷങ്ങളാണ് കശ്മീരിന്റെ ഉൾപ്രദേശങ്ങളിലടക്കം നടക്കുന്നത്. ദേശീയ പതാകയുമായി സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷമാക്കുകയാണ് കശ്മീർ ജനത.

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് കശ്മീരിൽ ‘ഹർ ഘർ തിരംഗ’ റാലി ഫ്ലാ​ഗ് ഓഫ് ചെയ്തത്. രാവിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് (എസ്‌കെഐസിസി) ശ്രീനഗറിലെ ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് ‘ഹർ ഘർ തിരംഗ’ റാലി നടന്നത്. ആയിരക്കണക്കിന് പേരാണ് റാലികളിൽ പങ്കെടുത്തത്.

ശ്രീന​ഗറിലും ലാൽചൗക്കിലും മാത്രമല്ല കശ്മീരിലെ ഉൾ​ഗ്രാമങ്ങളിലടക്കം വിവിധ തരത്തിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളും പ്രദേശവാസികളും ദേശീയ പതാകയുമേന്തി ദേശസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങൾ ഹൃദയം തൊട്ട് വിളിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങൾ വൈറലാകുകയാണ്. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ വാർഷികം പ്രമാണിച്ച് ദേശീയ പതാക വീട്ടിൽ ഉയർത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം ഹൃദയം കൊണ്ട് സ്വീകരിച്ച് നടപ്പാക്കുകയാണ് കശ്മീർ ജനത.

ആശയവിനിമയം പോലും സാധ്യമാകാത്ത കശ്മീരിന്റെ ഉയർന്ന പുൽമേട് പ്രദേശങ്ങളിൽ താമസിക്കുന്നവർ പോലും സ്വാതതന്ത്ര്യദിനം കൊണ്ടാടുകയാണ്. ഗോത്രവർഗക്കാരും നാടോടികളുമായ ഗുജ്ജാർ സമൂഹമടക്കം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നു. 11,200 അടി ഉയരത്തിലുള്ള ദോഡയിലെ ജയ് പുൽപ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ ആഘോഷിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് കശ്മീരിൽ ഉണ്ടായിരിക്കുന്നത്.

ഒരു കാലത്തും ദേശീയ പതാക പാറിയിട്ടില്ലാത്ത ദേശീയ ​ഗാനം മുഴങ്ങിയിട്ടില്ലാത്ത ദേശ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലടക്കം ഇന്ന് രാഷ്‌ട്ര സ്നേഹം അലയടിക്കുകയാണ്. സൈനികർക്കൊപ്പം ചേർന്നാണ് മിക്ക ഇടങ്ങളിലും ജനങ്ങൾ ആഘോഷം സംഘടിപ്പിക്കുന്നത്. യുവാക്കൾ വഴിതെറ്റിക്കപ്പെട്ടിരുന്ന ഒരു കാലത്തിൽ നിന്നും മാറ്റത്തിന്റെ ശംഖൊലിയാണ് കാശ്മീരിൽ ഇന്ന് മുഴങ്ങുന്നത്. രാജ്യ സ്നേഹം തുളുമ്പുന്ന അഭിമാനകരമായ നിമിഷങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നത്.

Love for Nation tribal #Gujjar nomads residing in high altitude meadows having no modes of communication joined Har Ghar Tiranga & #MeriMaatiMeraDesh Campaign at Jai meadow (11,200 ft) of Doda. @PMOIndia @HMOIndia @JmuKmrPolice @TribalArmy @DefenceMinIndia #JammuKashmir #tribals pic.twitter.com/M1kMXKqLbq

— 𝐌𝐮𝐫𝐭𝐚𝐳𝐚 𝐊𝐚𝐦𝐚𝐚𝐥 (@Murtazakamaal_) August 13, 2023

Flagged off #TirangaYatra in Srinagar, this morning.

हर घर तिरंगा, हर दिल तिरंगा, हर मन तिरंगा, हर मकसद तिरंगा, हर सपना तिरंगा, हर संकल्प तिरंगा ! #TirangaYatra #Srinagar #HarGharTiranga pic.twitter.com/ugA8jGWrqq

— Manoj Sinha (@manojsinha_) August 13, 2023

Tags: Jammu KashmirKashmirHar Ghar Tiranga
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies