സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം രാജ്യം മുഴുവൻ വലിയ ആഘോഷമായി കൊണ്ടാടുകയാണ്. രാജ്യമൊട്ടാകെ ‘ഹർ ഘർ തിരംഗ’ റാലികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേത് പോലെ വിപുലമായ ആഘോഷങ്ങൾക്കാണ് കശ്മീരും സാക്ഷ്യം വഹിക്കുന്നത്. ചരിത്രത്തിലാദ്യം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആഘോഷങ്ങളാണ് കശ്മീരിന്റെ ഉൾപ്രദേശങ്ങളിലടക്കം നടക്കുന്നത്. ദേശീയ പതാകയുമായി സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷമാക്കുകയാണ് കശ്മീർ ജനത.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് കശ്മീരിൽ ‘ഹർ ഘർ തിരംഗ’ റാലി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് (എസ്‌കെഐസിസി) ശ്രീനഗറിലെ ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് ‘ഹർ ഘർ തിരംഗ’ റാലി നടന്നത്. ആയിരക്കണക്കിന് പേരാണ് റാലികളിൽ പങ്കെടുത്തത്.
ശ്രീനഗറിലും ലാൽചൗക്കിലും മാത്രമല്ല കശ്മീരിലെ ഉൾഗ്രാമങ്ങളിലടക്കം വിവിധ തരത്തിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളും പ്രദേശവാസികളും ദേശീയ പതാകയുമേന്തി ദേശസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങൾ ഹൃദയം തൊട്ട് വിളിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങൾ വൈറലാകുകയാണ്. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ വാർഷികം പ്രമാണിച്ച് ദേശീയ പതാക വീട്ടിൽ ഉയർത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം ഹൃദയം കൊണ്ട് സ്വീകരിച്ച് നടപ്പാക്കുകയാണ് കശ്മീർ ജനത.
ആശയവിനിമയം പോലും സാധ്യമാകാത്ത കശ്മീരിന്റെ ഉയർന്ന പുൽമേട് പ്രദേശങ്ങളിൽ താമസിക്കുന്നവർ പോലും സ്വാതതന്ത്ര്യദിനം കൊണ്ടാടുകയാണ്. ഗോത്രവർഗക്കാരും നാടോടികളുമായ ഗുജ്ജാർ സമൂഹമടക്കം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നു. 11,200 അടി ഉയരത്തിലുള്ള ദോഡയിലെ ജയ് പുൽപ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ ആഘോഷിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് കശ്മീരിൽ ഉണ്ടായിരിക്കുന്നത്.
ഒരു കാലത്തും ദേശീയ പതാക പാറിയിട്ടില്ലാത്ത ദേശീയ ഗാനം മുഴങ്ങിയിട്ടില്ലാത്ത ദേശ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലടക്കം ഇന്ന് രാഷ്‌ട്ര സ്നേഹം അലയടിക്കുകയാണ്. സൈനികർക്കൊപ്പം ചേർന്നാണ് മിക്ക ഇടങ്ങളിലും ജനങ്ങൾ ആഘോഷം സംഘടിപ്പിക്കുന്നത്. യുവാക്കൾ വഴിതെറ്റിക്കപ്പെട്ടിരുന്ന ഒരു കാലത്തിൽ നിന്നും മാറ്റത്തിന്റെ ശംഖൊലിയാണ് കാശ്മീരിൽ ഇന്ന് മുഴങ്ങുന്നത്. രാജ്യ സ്നേഹം തുളുമ്പുന്ന അഭിമാനകരമായ നിമിഷങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നത്.
Love for Nation tribal #Gujjar nomads residing in high altitude meadows having no modes of communication joined Har Ghar Tiranga & #MeriMaatiMeraDesh Campaign at Jai meadow (11,200 ft) of Doda. @PMOIndia @HMOIndia @JmuKmrPolice @TribalArmy @DefenceMinIndia #JammuKashmir #tribals pic.twitter.com/M1kMXKqLbq
— 𝐌𝐮𝐫𝐭𝐚𝐳𝐚 𝐊𝐚𝐦𝐚𝐚𝐥 (@Murtazakamaal_) August 13, 2023
Flagged off #TirangaYatra in Srinagar, this morning.
हर घर तिरंगा, हर दिल तिरंगा, हर मन तिरंगा, हर मकसद तिरंगा, हर सपना तिरंगा, हर संकल्प तिरंगा ! #TirangaYatra #Srinagar #HarGharTiranga pic.twitter.com/ugA8jGWrqq
— Manoj Sinha (@manojsinha_) August 13, 2023
Comments