1199 ലെ ചിത്തിര നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 ലെ ചിത്തിര നക്ഷത്രത്തിന്റെ പുതുവർഷ ഫലം

Janam Web Desk by Janam Web Desk
Aug 14, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

1199 ലെ ചിത്തിര നക്ഷത്രത്തിന്റെ പുതുവർഷ ഫലം
ഇവർ ഒരുപരിധിയിൽ കൂടുതൽ ആരെയും വിശ്വസിക്കാതെ, മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കില്ല. അവർ ചിന്തിക്കാതെ പ്രവർത്തിക്കുകയും പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചു ദുഃഖിക്കുകയും ചെയ്യും. 32 വയസുവരെ ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ നേരിടും. 32 മുതൽ 53 വരെയുള്ള കാലമാണ് അവരുടെ സുവർണകാലം. അവർ അച്ഛനിൽ നിന്നും അകന്നു നിൽക്കുകയും അമ്മയോട് വളരെ അധികം മനോബലത്തിൽ ജീവിക്കുകയും ചെയ്യുന്നവർ ആയിരിക്കും. സ്വന്തം ഗൃഹത്തിൽ നിന്നും മാറി താമസിക്കുകയും പിന്നീട് അത് വേണ്ടെന്നും തോന്നും. അവരുടെ കുടുംബജീവിതത്തിൽ ഒരുപാടു ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. കലാവാസന ഉള്ളവരും ഗണിതത്തിലും ശാസ്ത്രത്തിലും താല്പര്യം ഉള്ളവർ ആയിരിക്കും. അവർ മുൻകോപികളും പരോക്ഷമായി കളിയാക്കുന്നവരും ആയിരിക്കും. സ്ത്രീകൾ ഐശ്വര്യമുള്ള മുഖമുള്ളവരും ബുദ്ധിയുള്ളവരും ആയിരിക്കും. എന്നാൽ, അവർ വേണ്ടസമയത്ത് ബുദ്ധി ഉപയോഗിക്കില്ല. അവർ അലങ്കാരപ്രിയരാണ്. അമാവാസിയും ചതുർദശിയും കൂടിയ സമയത്ത് ജനിക്കുന്ന സ്ത്രീകൾ വിഷകന്യക ആയിരിക്കും. അവർക്ക് ഒരു ദയാദാക്ഷിണ്യവും ഉണ്ടാവില്ല. അവരുടെ ജാതകത്തിൽ ഭർത്തൃ ദുഃഖം അനുഭവിക്കേണ്ടി വരും. അതുകൊണ്ടു അവരുടെ ജാതകം വളരെ ശ്രദ്ധിച്ചു ചേർക്കുന്നത് നല്ലതായിരിക്കും. വാത്സല്യം ഈ സ്ത്രീകളിൽ ഉണ്ടാവും. പുരുഷന്മാർക്ക് 24 നും 29 നും ഇടയിൽ വിവാഹകാലം അല്ലെങ്കിൽ 31 നും 34 നും ഇടയിൽ നടക്കണം. സ്ത്രീകൾക്ക് 22 നും 24 നും ഇടയിൽ ആണ് ഏറ്റവും നല്ല വിവാഹകാലം. അതുകഴിഞ്ഞാൽ 26 നും 30 നും ഇടയിൽ നടക്കണം. ചിത്തിര നക്ഷത്രക്കാർ പൊതുവെ ദായരാഹിത്യമുള്ളവരും അലിയാത്ത മനസ്സുള്ളവരുമായി കണക്കാക്കപ്പെടുന്നു. ചന്ദ്രന്റെയും ശനിയുടെയും ദോഷകരമായ ദൃഷ്ടി അവരുടെ ജാതകത്തിൽ ഉണ്ടായാൽ, അവർക്ക് ഒരു ദയാദാക്ഷിണ്യവും ഉണ്ടാകില്ല എന്നത് നിശ്ചയം ആണ്.

ചിങ്ങം

കുടുംബത്തിലെ മംഗള കർമ്മത്തിൽ പങ്കെടുക്കാൻ അവസരം വന്നു ചേരും. സഹോദര സ്ഥാനത്തു ഉള്ളവരിൽ നിന്നും ഗുണഫലങ്ങൾ ലഭിക്കും. തൊഴിലിനു വേണ്ടി സർക്കാർ പ്രവേശന പരീക്ഷകൾ എഴുതുന്നവർക്ക് മികച്ച വിജയം കൈവരിച്ചു അർഹമായ തൊഴിൽ ലഭിക്കും. കുടുംബസ്വത്തുക്കൾ വന്നു ചേരാനും, പുതിയ വീട് വാഹനം എന്നിവ ലഭിക്കുവാനും യോഗം ഉണ്ട്. കലാകാരന്മാരെ സംബന്ധിച്ചു മികച്ച അവസരം വന്നു ചേരും.

കന്നി

തൊഴിൽ അനുകൂലമാകും എങ്കിലും വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരും. അന്യസ്ത്രീ ബന്ധം കാരണം ജീവിതത്തിൽ ദുരിതങ്ങളും ദുഖങ്ങളും വന്നു ചേരും. അഗ്നി മൂലവും വൈദ്യുതി ഉപകരണങ്ങൾ മൂലവും ദോഷങ്ങൾ സംഭവിക്കും, ജാഗ്രത വേണം. ശരീര ബലക്ഷയം രോഗദുരിതങ്ങൾ പ്രവർത്തന മാന്ദ്യം സംസാരത്തിൽ മിത്വം പാലിക്കാത്തതിനാൽ ദോഷഫലങ്ങൾ ചതിയിൽ പെടുക അമ്മാവൻ സ്ഥാനത്തുള്ളവർക്ക് ആരോഗ്യകാര്യത്തിൽ പ്രശ്നങ്ങൾ വേണ്ടപ്പെട്ടവരുടെ വിയോഗം എന്നിവ വന്നു ഭവിക്കും.

തുലാം

സ്ത്രീസംബന്ധമായ വിഷയങ്ങളിൽ വളരെക്കാലമായി ഉണ്ടായിരുന്ന അപവാദങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കുന്ന അവസരം ആണ്. യുക്തിപൂർവം തീരുമാനങ്ങൾ എടുക്കുക. വിദ്യാർത്ഥികൾക് പഠിച്ച വിഷയങ്ങളിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. സത്സന്താന യോഗം ഉണ്ടെങ്കിലും കട ബാധ്യതയും വ്യാപാര നഷ്ടവും വരുന്ന സമയം ആണ്. വേണ്ടപെട്ടവരിൽ നിന്നും ഗുണാനുഭവങ്ങൾ കുറയും. അന്യരുടെ വാക്കുകൾ ചെവികൊടുക്കാത്ത സ്വഭാവം കൊണ്ട് തന്നെ ചതിയിൽ പെട്ടേക്കാം

വൃശ്ചികം

വളരെക്കാലമായി അലട്ടിയിരുന്ന നട്ടെല്ലു സംബന്ധമായ കഷ്ടതകൾക് ശമനം വരുന്നതായി കാണാം. രാഷ്‌ട്രീയക്കാർക്ക് ജനങ്ങളാൽ അംഗീകാരം ലഭിക്കും. എവിടെയും മാന്യത, ശത്രുക്കളെയും വിരോധികളെയും അതിജീവിക്കാൻ ഉള്ള അവസരം ധനലാഭം പരോപകാരം താല്പര്യം എന്നിവയും ഫലത്തിൽ വരുംസൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. ഉന്നതരിൽ നിന്നും സമ്മാനങ്ങൾ ലഭിക്കും

ധനു

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ചില കൈയ്യബദ്ധങ്ങൾ വരാതെ ശ്രദ്ധിക്കുക. സന്താനങ്ങൾ കാരണം ദുരിതം, ക്ലേശം ഒക്കെ അനുഭവിക്കേണ്ടി വരും. അകാരണമായ അനാവശ്യ ചിന്തകൾ മനസിനെ അലട്ടും. വിനോദ സഞ്ചാരങ്ങളിൽ സുഹൃത്തുക്കളോട് അണിചേരും. ചിലർക്ക് വ്യവഹാരങ്ങൾ ഉണ്ടാകാൻ സാധ്യത. വരുമാന കുറവ് അനുഭവപ്പെടുക. യാത്രകളിൽ ദോഷം ഒക്കെ ഫലം. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം. ആരോഗ്യം ശ്രദ്ധിക്കുക.

മകരം

ഈ മാസത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ സഞ്ചാര പ്രിയരായിരിക്കും. അവർ അന്യദേശവാസ യോഗം ഉള്ളവർ ആയിരിക്കും. മൃഗങ്ങളെ പരിപാലിക്കുന്നർ വളരെയധികം സൂക്ഷിക്കുക. മൃഗങ്ങളിൽ നിന്നും ദുരിതങ്ങൾ പ്രതീക്ഷിക്കാം. ആത്മധൈര്യം ഇല്ലാത്തവർ തീർച്ചയായും വൈദ്യസഹായം നേടുന്നത് ഗുണഫലങ്ങൾ നൽകും. ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നത് ഗുണം ചെയ്യും. മാതാവിനോ ആ സ്ഥാനത്തു ഉള്ളവർക്കോ ക്ലേശം സംഭവിക്കും.

കുംഭം

കന്നി കൂറുകാരായ ചിത്തിര നക്ഷത്രക്കാർക്ക് ശത്രുഹാനിയും തൊഴിൽ വിജയവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിന്ന് വിദേശ യാത്ര, വാസം ഒക്കെ യോഗം ഉണ്ട്. സാഹിത്യാദി കലകളിൽ താല്പര്യം വർദ്ധിക്കുകയും. വായനാശീലം കൂടുകയും ചെയ്യും. എഴുത്തുകാരുടെ പ്രശസ്തി വർദ്ധിക്കും. സന്താനക്ലേശം, അവരെ കൊണ്ടുള്ള ദോഷങ്ങൾ ഒക്കെ വന്നു ചേരും. ജീവിത പങ്കാളിയുടെ നിർദേശം സ്വീകരിച്ചാൽ പല പ്രകാരത്തിലുള്ള കലഹങ്ങളും നഷ്ടങ്ങളും ഒഴിവാക്കാം.

മീനം

ദമ്പതികൾ തമ്മിൽ വേർപിരിയാൻ സാധ്യത കല്പിക്കുന്നു. അലസത പറഞ്ഞ വാക്ക് പാലിക്കാതെ ജീവിതത്തിൽ നഷ്ടങ്ങൾ വന്നു ചേരും. അവിവാഹിതരെ സംബന്ധിച്ച് അപവാദവും ദുഷ്പേരും കാരണം വിവാഹം മാറി പോയേക്കാം. ശത്രുക്കളെ കൊണ്ടുള്ള ശല്യം കൊണ്ട് ജീവിതം ദുരിതം നിറഞ്ഞത് ആകും, അനാവശ്യ ചീത്ത കൂട്ടുകെട്ടുകൾ മാനഹാനി ധനനഷ്ടം ഒക്കെയും ഉണ്ടാക്കും. സന്താനങ്ങളുടെ ചെറിയ രോഗ ലക്ഷണങ്ങൾ പോലും ശ്രദ്ധിക്കാതെ വിടരുത്.

മേടം

വിഷു സംക്രമം ചിത്തിര നക്ഷത്രക്കാർക്ക് ദാമ്പത്യ സുഖക്കുറവും ധനനഷ്ടവും മാനഹാനിയും കൊണ്ട് വന്നേക്കാം. ദമ്പതികൾക്ക് രോഗ ദുരിതങ്ങൾ വന്നു ചേരും. സർക്കാർ സംബന്ധമായും കുടുംബ ബന്ധു ജനങ്ങൾ കാരണമോ ദോഷങ്ങൾ ഉണ്ടാകും. ആസ്തമ അലര്ജി ചുമ എന്നിവ ഉള്ളവർ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തുക. ചിലർക്ക് തൊഴിൽ നഷ്ടം വരെ സംഭവിക്കാം. അലച്ചിൽ മനഃശാന്തി കുറവ് ഒക്കെയും ഉണ്ടാകും. ദശാനാഥന് പരിഹാരങ്ങൾ അനിവാര്യം.

ഇടവം

ദാമ്പത്യവിഘ്‌നം ഉദരരോഗങ്ങൾ നേത്രരോഗങ്ങൾ സുഹൃത്തുക്കളായി കലഹം മിത്രങ്ങൾ ശത്രുക്കൾ ആകുക ഒക്കെ വന്നു ഭവിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ചു വിദ്യാപുരോഗതി നിശ്ചയം. ഈശ്വര വിശ്വാസം വർദ്ധിക്കുന്ന സമയം ആണ്. മാതാപിതാക്കളിൽ നിന്നും പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. അന്യരെ സഹായിക്കുവാൻ ഉള്ള ഹൃദ്യ വിശാലതയും ത്യാഗ മനോഭാവവും ഉണ്ടാകും. ചിന്താശേഷി വർദ്ധിക്കും. പുതുവസ്ത്ര ലാഭം പ്രതീക്ഷിക്കാം

മിഥുനം

രോഗദുരിതങ്ങൾ പ്രത്യേകിച്ചും വൃണ രോഗങ്ങൾ മുഴകൾ പനി ജലദോഷം മുറിവുകൾ എന്നിവ പ്രതീക്ഷിക്കാം. രാത്രി കാലങ്ങളിൽ സഞ്ചാരം ഒഴിവാക്കുക, സർപ്പഭയം ഉണ്ടായേക്കാം. അന്യജനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നു ഭവിക്കും. ദേശാന്തര ഗമനം എന്നാൽ യാത്രാക്ലേശം ഒക്കെയും യോഗം. പിതാവിനോ പിതൃബന്ധുക്കളിൽ ചിലർക്കോ പലവിധ ക്ലേശങ്ങൾ വന്നു ചേരും. കലാശാഹിത്യസംഗീത മേഖലയിൽ ഉള്ളവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരും.

കർക്കടകം

തുലാക്കൂറിൽ ഉള്ള ചിത്തിര നക്ഷത്രക്കാർക്ക് വ്യാപാര ബിസിനസ് രംഗത്ത് വൻ ലാഭം വന്നു ചേരും. മനസ്സിൽ ഉള്ള ചില പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉചിതമായ കാലം ആണ്. ലോട്ടറി, ചിട്ടി, നറുക്കെടുപ്പ് മുതലായവയിൽ യോഗം ഉണ്ട്. എന്നാൽ ചിലർക്ക് മാതാവിന് ക്ലേശം, സന്താനങ്ങൾ ശത്രു ആകുന്ന അവസ്ഥ ഒക്കെയും ഫലം. കന്നിക്കൂറുകാർക്ക് തൊഴിൽ വിജയം പ്രതീക്ഷിക്കാം എങ്കിലും വരവിൽ കവിഞ്ഞ ചിലവ് പ്രതീക്ഷിക്കാം.

ഈ കൊല്ലം വ്യഴത്തിന്റെ രാശിമാറ്റം ഗുണം ചെയ്യുംഎങ്കിലും രാഹു കേതുക്കളുടെ സ്ഥാന ചലനം കന്നിക്കൂറുകാരായ ചിത്തിര നക്ഷത്രക്കാർക്ക് ജീവിതപങ്കാളിയെ നഷ്ടമാകാനും അല്ലെങ്കിൽ പങ്കാളിയുമായി വേർപിരിയാൻ ഉള്ള സാഹചര്യം, രോഗദുരിതങ്ങൾ ഒക്കെയും സൃഷ്ടിക്കുകയും ചെയ്യും. പൊതുവിൽ ജാതക നിരൂപണം നടത്തി കൃത്യമായ പരിഹാരങ്ങൾ ചെയുന്നത് നന്നായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August

 

 

Tags: Jayarani E.VYearly Prediction 1199SUBYearly Prediction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies