ന്യൂഡൽഹി: ഓണക്കാലത്ത് മലയാളികൾ അനുഭവിക്കുന്ന യാത്ര ദുരിതം അവസാനിപ്പിക്കാൻ പ്രത്യേക വിമാന സർവ്വീസ് പരിഗണനയിലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഓണക്കാലത്ത് മലയാളികൾക്ക് കേരളത്തിലെത്താൻ പ്രയാസം അനുഭവിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് വ്യോമയാന മന്ത്രാലയം കേരളത്തിലേക്ക പ്രത്യേക വിമാന സർവ്വീസ് പരിഗണിക്കുന്നത്.
ഓണം ആയതോടുകൂടി കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ വില വിമാന കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിഷയം പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
Comments