1199 ലെ അനിഴം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
അനിഴം നക്ഷത്രക്കാർക്ക് തിളക്കമുള്ള കണ്ണുകളും വിഷാദമുള്ള മുഖഭാവവുമുണ്ട്. അനേകം സുഹൃത്തുക്കളും ഉണ്ടായിരിക്കും. ശനിയാണ് ഈ നക്ഷത്രത്തിന്റെ അധിപൻ. അനിഴം നക്ഷത്രക്കാർക്ക് പലപ്പോഴും ജീവിതത്തിൽ ധാരാളം ബാധ്യതകൾ വന്നുചേരും. അനിഴം നക്ഷത്രക്കാർ കഴിവതും കടം വാങ്ങാതെ ശീലിക്കുക, കാരണം കടം തിരികെ കൊടുത്തു തീർക്കാൻ കഴിഞ്ഞു എന്ന് വരില്ല. ചന്ദ്രൻ ബലഹീനമാണെങ്കിൽ, അനിഴം നക്ഷത്രക്കാർക്ക് വിഷാദം അനുഭവപ്പെടും. അവർ ഏത് ജോലിയും പൂർത്തിയാക്കുമെങ്കിലും അത് പൂർണ്ണമാണെന്ന് അവർക്ക് തോന്നില്ല, വീണ്ടും അതിൽ പെർഫെക്ഷൻ തേടി പോകും. അവരുടെ പ്രവർത്തനങ്ങളുടെ പൂർണ്ണ ഫലം അവർക്ക് പലപ്പോഴും ലഭിക്കാറില്ല. അനിഴം നക്ഷത്രക്കാർക്ക് മേലധികാരികളുടെ പ്രീതി പിടിക്കാൻ കഴിയും. ദൈവങ്ങളോടുള്ള വിശ്വാസമുണ്ട്, പക്ഷേ അത് അവർ പുറത്ത് കാണിക്കാറില്ല. അവർക്ക് ഒരു കാര്യം നടപ്പിലാക്കാൻ ഒരു ദൈവത്തെ പ്രീതിപ്പെടുത്തണമെന്ന് അറിയാമെങ്കിൽ, അവർ അത് ചെയ്യും. അനിഴം നക്ഷത്രക്കാർക്ക് സന്താനങ്ങളിൽ നിന്ന് വളരെയധികം നേട്ടങ്ങൾ ലഭിക്കും. അവർക്ക് നല്ല മിടുക്കരായ കുട്ടികളെ ഉണ്ടാകും. 18 മുതൽ 45 വയസ്സ് വരെ അനിഴം നക്ഷത്രക്കാർക്ക് പ്രശ്നങ്ങൾ നിറഞ്ഞ ഒരു ജീവിതം ഉണ്ടാകും. ആരോഗ്യം, വിവാഹം, സ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. അനിഴം നക്ഷത്രക്കാർക്ക് ചെറുപ്പത്തിൽ തന്നെ സമ്പാദിക്കാൻ കഴിയും. അവർക്ക് ആഭരണങ്ങളെയും മനോഹരമായ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്.
അനിഴം നക്ഷത്രത്തിലെ സ്ത്രീകൾക്ക് മറ്റുള്ളവരുമായി തുറന്നു സംസാരിക്കാൻ മടിക്കുന്നു. അവർ ആരോഗ്യ മേഖലയിൽ തിളങ്ങും. അനിഴം നക്ഷത്രക്കാരുടെ വിവാഹകാലം 25 മുതൽ 28 വയസ്സ് വരെ അല്ലെങ്കിൽ 27 മുതൽ 32 വയസ്സ് വരെ ആയിരിക്കും. സ്ത്രീകൾക്ക് 25 മുതൽ 34 വയസ്സ് വരെ ചില രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. ഹൃദ്രോഗം, തലവേദന തുടങ്ങിയ രോഗങ്ങളിൽ അനിഴം നക്ഷത്രക്കാർക്ക് ജാഗ്രത പുലർത്തേണ്ടതാണ്. അവർ കൃത്യസമയത്ത് ആഹാരം കഴിക്കണം.
ചിങ്ങം
വിദ്യാർത്ഥികൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകുന്ന സമയം ആണ്. ജീവിത സുഖങ്ങൾ യഥാവിധം അനുഭവിക്കാൻ യോഗം ഉണ്ടാകും. വാഹനഭാഗ്യം സന്താനഭാഗ്യം രാഷ്‌ട്രീയക്കാർക്ക് സ്ഥാനലബ്ധി മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുന്ന സമയം ആണ്. ജലമാർഗത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് വൻ പുരോഗതി. ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ ഭംഗിയായി ചെയ്തു തീർക്കുന്ന സമയം ആണ്. കുടുംബത്തിൽ മംഗള കർമ്മങ്ങങ്ങൾ നടക്കുന്ന സമയം ആണ്
കന്നി
വാസസ്ഥലം മോടി പിടിപ്പിക്കുക, വസ്തു ലാഭം, ഐ ടി പ്രൊഫഷണൽക്ക് പുത്തൻ അവസരങ്ങൾ, മാതാപിതാക്കൾളെ ഒപ്പം കൊണ്ട് വന്നു താമസിക്കാൻ സൗകര്യം ഒരുക്കാൻ സാധിക്കും. സർവ്വകാര്യ വിജയം, വ്യവഹാര വിജയം, വാഹനഭാഗ്യം, ആഗ്രഹ സഫലീകരണം ഒക്കെയും ഫലം. വിദ്യാർത്ഥികളെ സംബന്ധിച്ച് ഉപരി പഠനത്തിന് അവസരം ഉണ്ടാകും. രാഷ്‌ട്രീയക്കാർക്ക് തിരെഞ്ഞെടുപ്പിൽ വിജയം ഒക്കെ അനുഭവത്തിൽ വരും. സാമ്പത്തിക ശ്രോതസുകൾ വളരും, പലവഴി സമ്പത്തു കൂടും.
തുലാം
ദമ്പതികൾ തമ്മിൽ നിസാര കാര്യങ്ങൾക്ക് വഴക്കു വന്നു ബന്ധം പിരിയുന്നത് വരെ പോകാൻ സാധ്യത ഉണ്ട്. ചില ബന്ധുക്കളുമായി വാക്ക് തർക്കത്തിന് പോയി മനോ വിഷമം ഉണ്ടാകും. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് അദ്ധ്വാനത്തിനു തക്ക പ്രതിഫലം കിട്ടി എന്ന് വരില്ല. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർ വിസ കാര്യങ്ങളിലെ നിബന്ധനകൾ കൃത്യമായി വായിച്ചു കൃത്യമായി ഉറപ്പു വരുത്തേണ്ടതാകുന്നു. അല്ലാത്ത പക്ഷം ചതി സംഭവിച്ചു വിദേശത്തു ചെന്ന ശേഷം ചതി പറ്റി ശമ്പള കുറവ്, പറഞ്ഞ തൊഴിലിനു പകരം മറ്റു കഠിന തൊഴിൽ എടുക്കേണ്ടി വരുക മുതലായ അനുഭവിക്കേണ്ടി വരും.
വൃശ്ചികം
പുതിയ വീട് വാങ്ങുവാൻ യോഗം ഉണ്ട്. വാഹന ഭാഗ്യം, പൂർവിക സ്വത്തുക്കൾ ലഭിക്കുക, ജനങ്ങളാൽ അംഗീകരിക്കപ്പെടുക, ഓൺലൈൻ ലോട്ടറികളിൽ ഭാഗ്യം, കുടുംബത്തിൽ മംഗള കർമത്തിന് സാക്ഷ്യം വഹിക്കുക, രാഷ്‌ട്രീയ നേതാക്കൾ ദേശം കടന്നും പ്രശസ്തൻ ആകുക, സമൂഹത്തിൽ ഉന്നത സ്ഥാനീയരുമായി ബന്ധം സ്ഥാപിക്കാൻ ഉള്ള അവസരം ഒക്കെയും ഫലം. വിദ്യാർത്ഥികൾക്ക് ഓർമ്മക്കുറവ് സംഭവിക്കാൻ സാധ്യത ഉണ്ട്.
ധനു
വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തവും അധികാരവും ഉള്ള സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സങ്കീർണമായ പരിശോധനകൾ നടത്തേണ്ടി വരും. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ചില നഷ്ടങ്ങൾ വരുന്ന സമയം ആണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിൽ ക്ലേശം വർദ്ധിക്കുകയും സ്ഥാനഭ്രംശം വരെ സംഭവിക്കാം. പല തൊഴിൽ ചെയ്യണ്ട അവസ്ഥ വരും.
മകരം
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആദായം വർദ്ധിക്കും. ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരും. സഹോദരങ്ങൾ തമ്മിൽ സ്വത്തുതർക്കം ഉണ്ടാകും. സ്വർണ്ണാഭരണങ്ങൾ പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ട്ടപെടാൻ യോഗം ഉണ്ട്. ശരീര സുഖക്കുറവ് അനുഭവപ്പെടും. സംസാരത്തിലെ ബഹുമാനമില്ലായ്‌മ, അഹങ്കാര ധ്വനി ഒക്കെ കാരണം ദുരിതങ്ങൾ വന്നു ചേരും. കുടുംബ ബന്ധുജന ഹാനിയും ഫലം.
കുംഭം
വാതരോഗികൾക്ക് രോഗം മൂർച്ഛിക്കുന്ന സമയം ആണ്. വാഹന യാത്രകളിൽ ദോഷാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുക. ഭക്ഷ്യ വിഷബാധ ഏൽക്കാൻ സാധ്യത ഉണ്ട്. ഔദ്യോഗികമായി ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ, വിദ്യാർത്ഥികളെ സംബന്ധിച്ച് പഠനത്തിൽ ഉന്നത നിലവാരം പുലർത്തും. ധനഭാഗ്യയോഗവും കുടുംബ സുഖവും ഉണ്ടാകും. അടയാഭരണലബ്ധി ഉണ്ടാകും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.
മീനം
വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു സ്കോളര്ഷിപ്പോടെ മികച്ച വിദേശ യൂണിവേഴ്സിറ്റികളിൽ പഠനത്തിന് അവസരം ലഭിക്കും. സാഹിത്യ സൃഷ്ടികൾക്ക് പ്രചാരവും അംഗീകാരവും ലഭിക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് ആസക്തി കൂടാനും അതിനോട് അനുബന്ധിച്ച പലവിധ രോഗങ്ങളും വന്നു ചേരും. മാനസിക പിരിമുറക്കം ബുദ്ധിമുട്ടുകൾ ഒക്കെയും ഫലം. സന്താന ക്ലേശം വർദ്ധിക്കും. തൊഴിൽ രംഗത്ത് ക്ലേശങ്ങൾ, ധനഹാനി ഒക്കെയും അനുഭവത്തിൽ വന്നേക്കാം.
മേടം
വിഷു സംക്രമം അനിഴം നക്ഷത്രക്കാർക്ക് തൊഴിൽ അവസരങ്ങൾ തുറന്നു തരും. തൊഴിൽ തേടുന്നവർക്ക് തൊഴിലവസരങ്ങളും, തൊഴിലാളികൾക്കു സ്ഥാനക്കയറ്റം പോലെയുള്ള അവസരങ്ങളും ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ സാധിക്കും. പ്രണയ സാഫല്യം ഉണ്ടാകും. വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം ആകും.എവിടെയും വിജയം, സമ്പത്തു വർദ്ധിക്കുക, മനസുഖം ലഭിക്കുക ഒക്കെയും ഫലം. പങ്കാളിക്ക് അസുഖങ്ങൾ വന്നു ചേർന്നേക്കാം.
ഇടവം
വിവാഹയോഗം സൽഭാര്യ ഭർതൃ യോഗം ഉദ്യോഗത്തിൽ അനുകൂല സ്ഥാനമാറ്റം, സ്ഥാനക്കയറ്റം, ആനുകൂല്യങ്ങൾ ഒക്കെയും ലഭിക്കും. കലാകാരന്മാരെ സംബന്ധിച്ച് നേട്ടങ്ങൾ ലഭിക്കുന്ന മാസം ആണ്. ഈ മാസത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ കൗശല ബുദ്ധി ഉള്ളവരായും ഏതെങ്കിലും ഒരു കലയിൽ പ്രാവണ്യം നേടി പ്രസിദ്ധൻ ആകുകയും ചെയ്യും. ശത്രുക്കളുടെ മേൽ വിജയം നേടും. അന്യസ്ത്രീബന്ധം അനുഭവത്തിൽ വന്നേക്കാം. ചിലർക്ക് അന്യദേശ വാസം തൊഴിൽ – പ്രണയഭംഗവും ഉണ്ടാകും.
മിഥുനം
സാഹസിക കർമ്മങ്ങളിൽ താല്പര്യം വർദ്ധിക്കും, തൊഴിൽ അന്വേഷകർക്ക് പട്ടാളം പോലീസ് കായികം എന്നിവയിൽ തൊഴിൽ സാധ്യത, ഭൂമി ലാഭം, കൃഷിയിൽ ലാഭം, വ്യവഹാര വിജയം ഒക്കെയും ഫലം. രോഗങ്ങൾ മാറി ശരീര സുഖം ലഭിക്കും. നല്ല കാര്യങ്ങൾ ചെയ്യുവാൻ ഉള്ള അവസരം. സംസാര പ്രധാനമായ തൊഴിലുകളിൽ വിജയിക്കുവാൻ അവസരം. ഷെയർ ഭാഗ്യക്കുറികൾ എന്നിവയിൽ ഭാഗ്യം സിദ്ധിക്കും. ചിലരിൽ പുനർ വിവാഹ യോഗവും വന്നു ചേരും.
കർക്കടകം
ജാലവിദ്യ, സർക്കസ് തുടങ്ങിയവയിൽ തൊഴിൽ ചെയ്യുന്നവർ ശോഭിക്കുന്ന മാസം ആണ്. സ്ത്രീകൾ മൂലം ധനനേട്ടം, ചിലർക്ക് കുടുംബ ബന്ധു ജനങ്ങളിൽ നിന്ന് ദോഷാനുഭവങ്ങൾ, സുഹൃത്തുക്കളായി കലഹം, മിത്രങ്ങൾ ശര്തുകൾ ആകുക, സന്താന ക്ലേശം, ഏറ്റവും കൂടുതൽ വിശ്വസ്തരായി നിൽക്കുന്നവരിൽ നിന്നും ചതി തുടങ്ങി പല ദോഷങ്ങളും സംഭവിക്കാം. പണമിടപാടുകൾ നടത്തുമ്പോൾ കൃത്യമായ രേഖകൾ ഉണ്ടാകുക, അത് ഇനി എത്ര വേണ്ടപ്പെട്ടവർ തമ്മിൽ അയാൾ പോലും.
വിദ്യാർത്ഥികളെ സംബന്ധിച്ചു വളരെ നല്ല വർഷം ആയിരിക്കും, അവിവാഹിതർക്ക് വിവാഹകാലം ആണ്. ഉദ്യോഗാർത്ഥികളെ തേടി തൊഴിൽ അവസരങ്ങൾ വന്നു ചേരും. ഗൃഹനാഥകൾക്ക് ഓൺലൈൻ സംരംഭം തുടങ്ങാനും ലാഭം ഉണ്ടാക്കാകും പറ്റിയ സമയമാണ്. രാഷ്‌ട്രീയക്കാർക്കും നല്ല സമയം ആണ്. മൊത്തത്തിൽ അനിഴം നക്ഷത്രക്കാർക്ക് സൗഭാഗ്യങ്ങൾ ലഭിക്കുന്ന വർഷം ആണ്. ഗ്രഹനില നിരൂപണം കൂടി നടത്തി കൃത്യമായ ദശാനാഥന്മാരെയും മൂർത്തികളെയും പ്രീതിപ്പെടുത്തിയാൽ ആയുഷ്കാലം കഷ്ടത ഇല്ലാതെ കഴിയാൻ ഉള്ള സാധ്യത തെളിയും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 ഓഗസ്റ്റ്
Comments