ഒരുവിഭാഗം ആള്‍ക്കാര്‍ക്ക് ഇവികളിലേക്ക് (ഇലക്ട്രിക്ക് വെഹിക്കിള്‍) മാറാന്‍ ഇപ്പോഴും ഒരു വിമുഖതയുണ്ട്. അതിന് പ്രധാന കാരണം കമ്പനികളും വാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷയിലെ ആശങ്ക തന്നെയാണ്. ഇത് അടിവരയിടുന്ന ഒരുവാര്‍ത്തയാണ് തെലങ്കാനയില്‍ നിന്ന് പുറത്തുവരുന്നത്.
തെലങ്കാനയിലെ മംഗേറിയയില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്ക് രണ്ടായി പിളര്‍ന്ന വാര്‍ത്തയാണ് പുറത്തുവന്നത്. തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.ബൈക്കിന്റെ മുന്‍ഭാഗം ഒടിഞ്ഞ് തകര്‍ന്നതോടെ യുവാവ് തെറിച്ച് റോഡിലേക്ക് വീണു. തലനാരിഴയ്‌ക്കാണ് ഇയാള്‍ പിന്നാലെ വന്ന വാഹനം കയറാതെ രക്ഷപ്പെട്ടത്.
ഹെല്‍മെറ്റ് പോലും ധരിക്കാതിരുന്ന യുവാവ് അരികിലൂടെ സഞ്ചരിച്ചിരുന്ന ടെമ്പോക്ക് സമീപത്തേക്കാണ് വീണത്. ടെമ്പോ ഡ്രൈവര്‍ സമയോജിതമായി ബ്രേക്കിട്ടതിനാല്‍ യുവാവ് രക്ഷപ്പെട്ടു. തെറിച്ച് വീണ യുവാവ് ഓടിവന്ന് നോക്കുമ്പോള്‍ തന്റെ ബൈക്ക് രണ്ടായി തകര്‍ന്ന് കിടക്കുന്നതാണ് കാണാനായത്.
സംഭവം കണ്ട് ഓടിക്കൂടിയവരും സംഗതി കണ്ട് ഞെട്ടി. എന്നാല്‍ യുവാവ് ഓടിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് ഏത് കമ്പനി നിര്‍മ്മിച്ചതാണെന്ന കാര്യം വ്യക്തമല്ല. നിര്‍മ്മാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുണ്ടായിരുന്നു സിസിടിവി ക്യാമറയിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്.
Comments