ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനും ഏകദിന ലോകകകപ്പ് ഹീറോയുമായ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റിലെ വിരിമില്‍ പിന്‍വലിച്ചേക്കും. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ എന്ത് വിലകൊടുത്തും സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തണമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും താത്പ്പര്യം.
ജോസ് ബട്‌ലര്‍ റെഡ്‌ബോള്‍ ക്യാപ്റ്റനുമായി ചര്‍ച്ച നടത്തിയെന്നും സ്‌റ്റോക്‌സ് വിരമിക്കല്‍ പിന്‍വലിക്കാന്‍ സമ്മതം മൂളിയെന്നുമാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പരിശീലകന്‍ മാത്യു മോട്ടും താരവുമായി സംസാരിക്കുന്നുണ്ട്. അതേസമയം താരം ഏകദിനത്തിലേക്ക് തിരികെ എത്തുകയാണെങ്കില്‍ കൂടുതല്‍ താത്പ്പര്യപ്പെടുന്നത് മദ്ധ്യനിരയില്‍ ബാറ്റ് ചെയ്യാനാണ്. ബൗളിംഗിന്റെ കാര്യം സംശയത്തിലാണ്.അതേസമയം ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിച്ചേക്കും
അതേസമയം സ്‌റ്റേക്‌സ് വിരമിക്കല്‍ പിന്‍ലിച്ചാല്‍ താരത്തിന് അടുത്ത ഐ.പി.എല്‍ സീസണ്‍ നഷ്ടമായേക്കും.കഴിഞ്ഞ വര്‍ഷത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 105 ഏകദിനങ്ങളിലാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനായി കളിച്ചിരുന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ സ്റ്റോക്‌സിനെ 16 കോടിക്കാണ് ടീമിലെത്തിച്ചത്. അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ അഞ്ചുമത്സരങ്ങളടങ്ങുന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഇന്ത്യയില്‍ ആരംഭിക്കും.
25 തുടങ്ങുന്ന പരമ്പര മാര്‍ച്ച് 11നാകും അവസാനിക്കുക. താരം ഐ.പി.എല്‍കൂടി കളിക്കാന്‍ തയ്യാറായാല്‍ അഞ്ചുമാസത്തോളം ഇന്ത്യയില്‍ തുടരേണ്ടിവരും. ദീര്‍ഘകാലം കുടുംബത്തെ പിരിഞ്ഞിരിക്കാന്‍ താത്പ്പര്യപ്പെടാത്ത സ്റ്റോക്‌സ് ഇതിന് തയ്യാറായേക്കില്ല.
















Comments