ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഒരു റെക്കോര്‍ഡ് കിംഗ് കോഹ്ലി മറികടക്കുമോ എന്നതാണ്. ഒരു വിഭാഗം ആരാധര്‍ പറയുന്നത് ഏഷ്യാ കപ്പ് പൂര്‍ത്തിയാകുമ്പോള്‍ കോഹ്ലി ചരിത്രമെഴുതുമെന്നാണ്. എന്നാല്‍ മറ്റൊരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. നിലവിലെ ഫോമില്‍ കോഹ്ലിക്ക് അതിന് സാധിക്കില്ലെന്നാണ് വാദം.
ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറികളുടെ കാര്യത്തിലാണ് തര്‍ക്കം രൂക്ഷം. 49 സെഞ്ച്വറികളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നത്. 34-കാരനായ കോഹ്ലി ഇതിനകം 46 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതാണ് വാദത്തിന് ആധാരം. ഇനി നാലു സെഞ്ച്വറികള്‍ നേടിയാല്‍ കിംഗിന് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാം.
274 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കോഹ്ലി 57.32 ആവറേജില്‍ 12,898 റണ്‍സ് നേടിയിട്ടുണ്ട്. 46 സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 65 അര്‍ദ്ധ ശതകവും നേടിയിട്ടുണ്ട്. അതേസമയം സച്ചിന്റെ ടെസ്റ്റ് സെഞ്ച്വറി റെക്കോര്‍ഡിനരികെ അടുത്തെങ്ങും കോഹ്ലിക്ക് എത്തിപ്പെടാനാവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.
Comments