തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വലിയമല സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് യുവാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിയ്ക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മനോജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ വലിയമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കോട്ടയം വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് സ്വദേശികളായ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് ഇരുവരുടെയും മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.
Comments