1199 ലെ മൂലം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 ലെ മൂലം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

Janam Web Desk by Janam Web Desk
Aug 15, 2023, 03:38 pm IST
FacebookTwitterWhatsAppTelegram

1199 ലെ മൂലം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
മൂലം ഹനുമാൻ സ്വാമിയുടെ നക്ഷത്രമാണ്. മൂലം നക്ഷത്രക്കാർക്ക് ഉള്ള ഒരു കഴിവിനെ പറ്റി മറ്റാരെങ്കിലും ഓർമിപ്പിക്കുമ്പോൾ മാത്രം ആണ് ഇവർ ഇവരുടെ കഴിവിനെ പറ്റി ചിന്തിക്കുന്നത്. മികച്ച രീതിയിൽ പെരുമാറാൻ അറിയുന്നവർ ആയിരിക്കും ഈ നക്ഷത്ര ജാതർ . ഇടത്തരം സാമ്പത്തിക്ക സ്ഥിതിയാണെങ്കിലും ഇവർ അന്തസ്സും ആഭിജാത്യവും പ്രകടിപ്പിക്കും. മനസ്സിൽ ആശങ്കകൾ കൊണ്ട് നടക്കുന്നവർ ആണ്. ഇവർ ഈശ്വരീയ കാര്യങ്ങളിൽ വലിയ താല്പര്യം ഉള്ളവർ ആണ്. പ്രതിസന്ധികളെ ഇവർ ധൈര്യ പൂർവം നേരിടുകയും വിജയിക്കുകയും ചെയ്യും. പങ്കു കച്ചവടത്തിൽ ചതിക്കപ്പെടുകയും സാമ്പത്തികമായി പരാജയം രുചിക്കുകയും ചെയ്യും. എന്നാൽ സമചിത്തതയോടെ കഠിന പ്രയത്നം ചെയ്തു വീണ്ടും ഉയർന്നു വരും. 40 വയസുവരുടെ ഇവരുടെ ജീവിതത്തിൽ പല പല തൊഴിലുകൾ ചെയ്യേണ്ടി വരും. ഇവരുടെ ജീവിതത്തിൽ ഒരു ഗോഡ്‌ഫാദർ ഉണ്ടാവുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഉന്നത നിലയിൽ എത്തിച്ചേരുകയും ചെയ്യും. വരവിനേക്കാൾ ചെലവ് ചെയ്യുന്നവരാണ്.

ഈ നക്ഷത്രത്തിലെ സ്ത്രീകൾക്ക് ലൗകീക സുഖം ഒരുപാടു കിട്ടുമെങ്കിലും കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും. വേർപിരിയാനും അല്ലെങ്കിൽ ഭർതൃമരണം സംഭവിക്കുകയോ ചെയ്യാൻ യോഗം ഉണ്ട്. (ഈ അഭിപ്രായം പൊതുവെ ഉള്ള ഫലമാണ് ജാതകം നോക്കി വിലയിരുത്തേണ്ട കാര്യമാണ്). വ്യാഴം ഉച്ചരാശിയിൽ നിൽക്കുന്ന പുരുഷന്മാരെ സംബന്ധിച്ചു ആത്മീയത കൂടും. ജോലി സ്ഥലത്തു ഒരുപാടു ചതി നേരിടേണ്ടി വരും. പുരുഷൻമാരെ സംബന്ധിച്ച് വിവാഹ കാലം എന്ന് പറയുന്നത് 26 നും 30 നും ഇടയിൽ ആണ്. സ്ത്രീകളുടെ വിവാഹകാലം എന്ന് പറയുന്നത് 21 നും 27 നും ഇടയിൽ ആണ്. അല്ലെങ്കിൽ 28 മുതൽ 33 വയസ്സിനുള്ളിൽ നടക്കണം. 30 വയസിനും 32 വയസിനുംഇടയിൽ ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരും. ആയുർവേദത്തിൽ ഇവർക്ക് വളരെ പെട്ടെന്നു ഫലം കിട്ടുന്നതായി കാണാം. 30 വയസിനു ശേഷം ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കണം.

ചിങ്ങം

വളരെക്കാലമായി തടസപ്പെട്ടിരുന്ന വിദേശവാസയോഗവും യാത്രയും അനുഭവത്തിൽ വരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നത പദവി കൈവരും. വാക്കുകളിൽ അബദ്ധം പറ്റാതെ ജാഗ്രത പാലിക്കുക. അടുത്ത ബന്ധുജനങ്ങളുമായി പിണങ്ങേണ്ടി വരുന്ന സമയം ആണ്. പുതിയ വീട് വാങ്ങുകയോ, താമസ സ്ഥലം പുതുക്കി പണിയുകയോ ചെയ്യാം. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാം.

കന്നി

വിവാഹകാര്യങ്ങളിൽ തീരുമാനം ആകും. സർക്കാർ തൊഴിൽ നേടാൻ പരിശ്രമിച്ചിരുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. അടയാഭരണ വസ്തുക്കളുടെ വർദ്ധനവ്, ബിസിനസ്സ് കരാർ തൊഴിൽ എന്നിവ ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായ ധനലാഭവും പുരോഗതിയും ഉണ്ടാകും. പൂർവിക സ്വത്തു ലഭിക്കും. കാര്യവിജയം എന്നാൽ ചിലർക്ക് ഉദര വിഷമത്തിൽ വന്നു ബുദ്ധിമുട്ടും. പ്രണയം പൂവണിയും. കുടുംബത്തിൽ ഐശ്വര്യം മനസുഖം സൽസുഹൃത്തുക്കൾ ഉണ്ടാകുക എന്നിവയ്‌ക്കും യോഗം.

തുലാം

ഈശ്വര വിശ്വാസം വർദ്ധിക്കുകയും പുണ്യ തീർത്ഥങ്ങളിലേക്ക് യാത്ര ചെയ്യാനും യോഗം കാണുന്നു. ആരോഗ്യവർദ്ധനവ്, അഭീഷ്ട ലാഭം, സ്ത്രീസുഖം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച വിജയം, യന്ത്രസാമഗ്രികളുടെ കച്ചവടം ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം ഒക്കെയും ഫലം. തൊഴിലിടത്തെ ആത്മാർത്ഥമായ പ്രവർത്തനത്തിൽ മേലധികാരികൾ പ്രശംസിക്കുകയും അവരുടെ പ്രീതിക്ക് പത്രമാവുകയും ചെയ്യും. കലാകാരന്മാർക്ക് പ്രശസ്തി തേടി വരും.

വൃശ്ചികം

ചിലർക്ക് വിദേശ യോഗം കാണുന്നു. വേണ്ടപ്പെട്ടവരുടെ വിയോഗത്തിന് സാധ്യത. അഗ്നി ആയുധം ധനം വാഹനം ഒക്കെയും ജാഗ്രതയോടെ കൈകാര്യം ചെയുക. നിലവിൽ ഉള്ള തൊഴിലിൽ അതൃപ്തി ഉണ്ടാകും എങ്കിൽ വേറെ തൊഴിൽ ഉറപ്പാക്കിയിട്ടു മാത്രം സ്ഥാനം ഒഴിയുക. അല്ലാത്ത പക്ഷം വേറെ തൊഴിൽ കണ്ടെത്താൻ ശ്രമപ്പെടേണ്ടി വരും. ദമ്പതികൾ തമ്മിൽ ഐക്യത കുറവ് കാണുന്നു. കുടുംബ ബന്ധു ജനങ്ങൾ തമ്മിൽ പ്രശ്നങ്ങളും ഉണ്ടാകും. വിദ്യാതടസവും കാണുന്നു.

ധനു

തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും വരവിൽ കവിഞ്ഞ ചെലവ് കാണുന്നു. കെട്ടിട നിർമാണ മേഖലയും ആയി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ വളരെ സൂക്ഷിക്കുക. വീഴ്ച, ഒടിവ്, ചതവ്, മുറിവ് ഒക്കെ സംഭവിക്കാം. ഉഷ്ണരോഗം, ത്വക്ക് രോഗം, ഹൃദ്രോഗം, രക്തസംബന്ധമായ രോഗമുള്ളവർക്ക് രോഗം മൂർച്ചിക്കാം. അനാവശ്യ കോപശീലം നിയന്ത്രിക്കുക, അല്ലാത്തപക്ഷം ദുരിതം ഫലം. കലാസാഹിത്യം സംഗീതം രംഗത്തുള്ളവർക്ക് ധാരാളം സാദ്ധ്യതകൾ വന്നു ചേരും.

മകരം

ദീർഘ കാലമായി തെറ്റിദ്ധാരണകൾ കാരണം ഉണ്ടായിരുന്ന അപവാദങ്ങൾ മാറി സൽപ്പേര് തിരിച്ചു പിടിക്കാൻ പറ്റുന്ന അവസരം ആണ്. ശത്രുനാശം, വ്യവഹാരവിജയം, വിവാഹകാലം, സത്സന്താന ഭാഗ്യം, വിദ്യാതടസം മാറി പരീക്ഷകളിൽ വിജയം, ആത്മവിശ്വാസം, ഉത്സാഹം എന്നിവ വർദ്ധിക്കും. ഏർപ്പെടുന്ന പ്രവർത്തികൾ എത്ര വെല്ലുവിളി നിറഞ്ഞതായാലും അന്തിമ നിമിഷത്തിൽ അനുകൂലമായി വരും. പക്ഷി മൃഗാദികൾ മൂലം ധനലാഭം, മാർക്കറ്റിംഗ് വിഭാഗത്തിൽ ഉള്ളവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ഒക്കെയും ഫലം.

കുംഭം

ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ ഉണ്ടാകും. സൽഭാര്യ – ഭർതൃ ലബ്ധി, സന്താന സൗഭാഗ്യം ഉണ്ടാകും. സിനിമ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് യശസ്സ് യോഗം കാണുന്നു. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. രാഷ്‌ട്രീയക്കാർക്ക് സഹപ്രവർത്തകരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുകയും അതിനെ തുടർന്ന് മാനസിക വ്യഥ ഫലം. സഹോദരങ്ങൾക്ക് സമയം മോശം ആണ്. അന്യദേശ വാസവും തൊഴിലിനും സാധ്യത.

മീനം

ഇശ്വരാനുഗ്രഹവും, ഭാഗ്യവർദ്ധനവും, ഐശ്വര്യവും ഒക്കെ ഉണ്ടാകുന്ന കാലമാണ്. സർക്കാർ സംബന്ധമായ ലോണുകൾ ശ്രമിക്കുന്നവർക്ക് അനുകൂല തീരുമാനം ഉണ്ടാകും. തൊഴിൽ വിജയം ഉണ്ടാകും. കുടുംബ ബന്ധുക്കളിൽ സ്നേഹത്തിൽ കഴിയാനും ഗുണാനുഭവങ്ങൾ ലഭിക്കാനും യോഗം കാണുന്നു. വളരെ കാലമായി ഉണ്ടായിരുന്ന അവശതകൾ മാറി ആരോഗ്യം നന്നാവും. സുഹൃത്തിന്നെ ചതിയിൽ നിന്നും രക്ഷിക്കാൻ അവസരം വരും.

മേടം

വിഷുസംക്രമം മൂലം നക്ഷത്രക്കാരുടെ പ്രതാപങ്ങളും തിരികെ കൊണ്ട് വരും. ഉദ്യോഗാർഥികളെ സംബന്ധിച്ചു പുതിയ തൊഴിൽ അവസരങ്ങൾ വന്നു ചേരും. പ്രേമ വിഷയങ്ങൾ അനുകൂലമാകും. വിദ്യാപുരോഗതി, ഗുരുജനപ്രീതി, കുടുംബബന്ധു ജനങ്ങളുമായി സന്തോഷം പങ്കിടുക, സത്സന്താന ഭാഗ്യം, സന്താനങ്ങൾ മൂലം ഗുണാനുഭവങ്ങൾ, കുടുംബത്തിൽ മംഗള കർമ്മം, ശത്രുഹാനി, കൃഷിലാഭം, വ്യവഹാര വിജയം, ഉന്നത സ്ഥാനമാനങ്ങൾ ഒക്കെയും കൈവരും.

ഇടവം

സാമ്പത്തിക കാര്യങ്ങളിൽ വളരെ സൂക്ഷിക്കുക. ചതി സംഭവിക്കാതെ ജാഗ്രത പുലർത്തുക. ശത്രുക്കളെ നിഷ്പ്രഭരാകും. അന്യജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബഭാര്യാ പുത്രസുഖം, ആരോഗ്യം പുഷ്ടിപ്പെടും, ചില അനാവശ്യ കൂട്ടുകെട്ടുകൾ ധനനഷ്ടം ഉണ്ടാക്കും. മാതാവിന് ക്ലേശങ്ങൾ ഉണ്ടാകും. മന്ത്രങ്ങളും തന്ത്രങ്ങളും അറിയാൻ ഉള്ള ആഗ്രഹം ഉണ്ടാകും. ചിലബന്ധു ജനങ്ങളും ആയി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അടുത്ത ചില ബന്ധുക്കളുടെ വിയോഗം കാണുന്നു.

മിഥുനം

വിവാഹാലോചനകൾ വരുമെങ്കിലും അത് മാറി പോകാൻ ഉള്ള സാധ്യത ഉണ്ട്. കാര്യതടസം, സന്താനങ്ങളുമായി കലഹം, എപ്പോഴും യാത്രകൾ വേണ്ടി വരുക, സ്ത്രീജനങ്ങളാൽ ദോഷം, അശ്രദ്ധ കൊണ്ട് അബദ്ധങ്ങൾ, ചില സുഹൃത്തുക്കളെ ദുർപ്രവർത്തികളിൽ നിന്നും മോചിപ്പിക്കുവാൻ അവസരം, വിദേശബന്ധം ഉള്ള വ്യാപാര മേഖലയിൽ സാമ്പത്തിക ലാഭം, ചില കൂട്ട് കച്ചവടത്തിൽ നിന്നും വിശ്വാസം നഷ്ട്ടമായി പിന്മാറും. വീഴ്‌ച്ചകൾ, അപകടങ്ങൾ, തന്മൂലം ഒടിവ്, ചതവ് മുറിവ് ഒക്കെ കാണുന്നു.

കർക്കടകം

കർക്കശമായ സംസാരം മൂലം ചില അവസരങ്ങൾ മാറി പോകും. ഭാര്യ മാതാവോ പിതാവോ ആയിട്ടു കലഹം ഉണ്ടാകാൻ സാധ്യത ഉണ്ട്. സഞ്ചാരം വർദ്ധിക്കും. സുഹൃത്തിൻന്റെ ചതി മൂലം കാരാഗ്രഹ വാസം ഉണ്ടായേക്കാം. നിദ്രതടസം, വിദ്യാതടസം ഒക്കെയും ഫലം. എന്നാൽ കൃഷി പക്ഷി മൃഗാദികളുടെ വിപണനത്തിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം. നേത്രരോഗം വരൻ സാധ്യത, സമയങ്ങളിൽ ആഹാരം കഴിക്കാത്തത് കൊണ്ടുള്ള ഉദരരോഗം സാധ്യത ഉണ്ട്.

പ്രണയം വിജയിക്കും, വിവാഹത്തിൽ കലാശിക്കും. അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വിഷയങ്ങളിൽ ഗവേഷണം നടത്താൻ ഉള്ള അവസരം വന്നു ചേരും. വളരെക്കാലമായി ആഗ്രഹിക്കുന്ന വിദേശയോഗം സഫലമാകും. മാതാവിനോ പിതാവിനോ ക്ലേശങ്ങൾ വരുന്ന കാലം ആണ്. അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies