ഏറണാകുളം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ കടന്ന് പിടിച്ചെന്നാണ് പരാതി.
അരീക്കൽ വെളളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോടാണ് പോലീസ് ഉദ്യോ?ഗസ്ഥർ അപമര്യാദയായി പെരുമാറിയത്. സ്ത്രീകളെ കയറി പിടിച്ച പോലീസ് ഉദ്യോ?ഗസ്ഥരെ നാട്ടുക്കാർ മർദ്ദിച്ചു.
അതേസമയം, കൊയിലാണ്ടിയിൽ പരിശോധനക്കെത്തിയ എക്സൈസ്‌കാരെയും പോലീസുക്കാരെയും ആക്രമിച്ച മൂന്ന് പേർ പിടിയിലായി. സുമേഷ്, മുർഷിദ്, യാസർ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്ക് പറ്റി.
Comments