നല്ല അടിപൊളി സ്റ്റിക്കർ നിർമ്മിക്കണം, വാട്‌സ്ആപ്പിൽ സുഹൃത്തുക്കൾ ക്കും ഗ്രൂപ്പുകളിലും പങ്കുവെയ്‌ക്കണം. ഇത്തരത്തിൽ സ്റ്റിക്കർ നിർമ്മിക്കുന്നവർ കുറവല്ല, എന്നാൽ പറയുന്നത് അതേ പോലെ ചെയ്യുമ്പോഴോ? അതും വാട്‌സ്ആപ്പിൽ തന്നെ! അതെ എഐ സ്റ്റിക്കർ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
വാട്‌സ്ആപ്പ് ബീറ്റാ ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പിൽ കീബോർഡ് തുറക്കുമ്പോൾ സ്റ്റിക്കൽ ടാബിനുള്ളിൽ പുതിയ ‘ക്രിയേറ്റ്’ ബട്ടൺ ലഭിക്കും. ക്രിയേറ്റ് ബട്ടൺ തിരഞ്ഞെടുത്താൽ
സ്റ്റിക്കർ നിർമിക്കുന്നതിനുള്ള വിവരണം ടൈപ്പ് ചെയ്ത് നൽകാം. ഈ വിവരണത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റിക്കറുകൾ നിർമിക്കപ്പെടും. മെറ്റയുടെ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എഐ സ്റ്റിക്കറുകൾ നിർമിക്കുന്നത് എന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെ എഐ നിർമിക്കുന്ന സ്റ്റിക്കറുകൾ മോശവും അപകടകരവുമാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭിക്കും. എങ്കിലും നിശ്ചിത എണ്ണം ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ഇപ്പോൾ ഇത് ലഭിക്കുന്നുള്ളൂ. മറ്റുള്ളവർക്കും വൈകാതെ ലഭിക്കും.
















Comments