മലയാള സിനിമാ ചരിത്രത്തിലെ അതുല്യ പ്രതിഭ നെടുമുടിവേണു ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് പ്രകാശന ചടങ്ങ് നടന്നത്. പ്രശസ്ത നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ആണ് പ്രകാശനം ചെയ്തത്.
മീനാക്ഷി എന്ന പെൺകുട്ടിയുടെ പക്വത ഇല്ലാത്ത പ്രായത്തിലെ വിവിധ തരത്തിലുള്ള മനോവികാരങ്ങൾ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് കോപം. ഒരു വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട് ഭാവി ജീവിതം ചോദ്യചിഹ്നമായി മാറുന്നു. പിന്നീട് ഒരു പിടിവള്ളിക്കായി ചുറ്റും പരതുന്ന സങ്കടകരമായ സന്ദർഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപകടകരമായ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം പ്രേക്ഷകർക്കു സമ്മാനിക്കുക ആരോഗ്യകരമായ സന്ദേശമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മീനാക്ഷി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ആലിഫ് ഷാ, അലൻ ബ്‌ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ, സംഗീത് ചിക്കു , വിനോദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷൻ ഡിസൈനർ – ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനിൽ നേമം, കോസ്റ്റിയും – തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവൻ, സൗണ്ട് മിക്‌സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ. ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
















Comments